വിദ്യാഭ്യാസവായ്പാ കടക്കെണി: സർക്കാർസഹായ മാർഗനിര്‍ദേശങ്ങള്‍
സംസ്ഥാനത്ത് വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബജറ്റിൽ പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായപദ്ധതിയെക്കുറിച്ച് ധനവകുപ്പ് വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഒൻപത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പകൾക്കാണ് സഹായം. ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. നാൽപ്പത് ശതമാനത്തിനു മുകളിൽ അംഗവൈകല്യമുള്ള വിദ്യാർഥികൾക്ക് വാർഷികവരുമാന പരിധി ഒൻപതുലക്ഷം രൂപയാണ്. ഇന്ത്യയിലെ അംഗീകൃത സാങ്കേതിക, പ്രൊഫഷണൽ കോഴ്‌സുകൾക്കാണ് ഈ പദ്ധതി ബാധകം. മാനേജ്‌മെന്റ്, എൻ.ആർ.ഐ. ക്വാട്ടയിൽ പ്രവേശം നേടിയവർക്കും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചവർക്കും പദ്ധതിയുടെ സഹായം ലഭിക്കില്ല. മാനേജ്‌മെന്റ് ക്വാട്ടയിൽ നഴ്‌സിങ് കോഴ്‌സുകൾക്ക് പ്രവേശം ലഭിച്ചവരെ സഹായപരിധിയിൽ പെടുത്തിയിട്ടുണ്ട്. 2016 ഏപ്രിൽ ഒന്നിന് മുൻപ് തിരിച്ചടവ് ആരംഭിച്ചവർക്കാണ് സഹായം ലഭിക്കുക. ആദ്യവർഷം 90 ശതമാനവും, രണ്ടാംവർഷം 75 ശതമാനവും, മൂന്നാംവർഷം 50 ശതമാനവും, നാലാംവർഷം 25 ശതമാനവും തുക സർക്കാർ നൽകും. നാലുലക്ഷം രൂപവരെ വിദ്യാഭ്യാസവായ്പ എടുത്തതും 2016 മാർച്ച് 31ന് മുൻപ് നിഷ്‌ക്രിയാസ്ത...