Posts

തിളക്കമാര്‍ന്ന പ്രകടനവുമായി അടിമാലി സ്‌കൂള്‍.

Image
ചാവക്കാട്: തൃശ്ശൂര്‍ മേഖല വി.എച്ച്.എസ്.ഇ. എക്‌സ്‌പോയില്‍ ഇടുക്കി ജില്ലയില്‍നിന്ന് പങ്കെടുത്ത ഏക സ്‌കൂളായ അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസിന് തിളക്കമാര്‍ന്ന വിജയം. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ മൂന്നു വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താന്‍ സ്‌കൂളിനായി. എക്‌സ്‌പോയില്‍ പങ്കെടുത്ത അമ്പതോളം സ്‌കൂളുകളില്‍ ബാക്കിയെല്ലാം തൃശ്ശൂര്‍ ജില്ലയില്‍നിന്നായിരുന്നു. ഇന്നൊവേറ്റീവ് വിഭാഗത്തില്‍ ഒന്നും കരിക്കുലം വിഭാഗത്തില്‍ രണ്ടും പ്രോഫിറ്റബിള്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനം അടിമാലി സ്‌കൂളിനാണ്. മാര്‍ക്കറ്റബിള്‍ വിഭാഗത്തില്‍ മാത്രമാണ് ഇവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്‍പ്പെടാതിരുന്നത്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനം നേടിയ സ്‌കൂളുകള്‍ ക്രമത്തില്‍. ബ്രാക്കറ്റില്‍ സ്‌കൂളുകളുടെ സ്ഥാനം. കരിക്കുലം വിഭാഗം-വാടാനപ്പള്ളി കെ.എന്‍.എം.എച്ച്.എസ്.എസ്. (1), അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ്. (2), പുതുക്കാട് ഗവ. വി.എച്ച്.എസ്.എസ്. (3). ഇന്നൊവേറ്റീവ് വിഭാഗം- അടിമാലി എസ്.എന്‍.ഡി.പി. വി.എച്ച്.എസ്.എസ്. (1), എടക്കഴിയൂര്‍ എസ്.എസ്.എം.വി.എച്ച്.എസ്.എസ്. (2), കാറളം വി.എച്ച്.എസ്.എസ്. (3...

ഇവർ വിൽക്കുന്നത് മക്കൾക്ക് നൽകാറില്ല, ഈ രക്ഷിതാക്കൾ നൽകുന്നു എല്ലാവർക്കും ഒരു മുന്നറിയിപ്പ്!

Image
സ്മാര്‍ട്ട്‌ഫോണുകള്‍ കൗമാരക്കാരുടെ ചിന്തകളേയും പ്രവര്‍ത്തിയേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നുെവന്നതില്‍ നിരവധി പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിരന്തരം സോഷ്യല്‍മീഡിയ വെബ് സൈറ്റുകളില്‍ സമയം ചിലവിടുന്ന കൗമാര പ്രായക്കാരില്‍ വിഷാദരോഗത്തിനുള്ള സാധ്യത 27 ശതമാനം കൂടുതലാണ്. ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ സ്വന്തം മക്കളെ സാങ്കേതികവിദ്യയുടെ കുരുക്കില്‍ നിന്നും മാറ്റി നിര്‍ത്തിയ രണ്ടുപേരാണ് സ്റ്റീവ് ജോബ്‌സും ബില്‍ഗേറ്റ്‌സും. ടെക് ലോകത്തെ നിയന്ത്രിക്കുന്ന കമ്പനികളായ മൈക്രോസോഫ്റ്റിന്റേയും ആപ്പിളിന്റേയും എക്കാലത്തേയും ഉന്നതസ്ഥാനീയരായ രണ്ടു പേരും മക്കളെ സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയത് ഒരു മുന്നറിയിപ്പായാണ് പലരും കരുതുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് ചെറുപ്രായത്തില്‍ മനുഷ്യരില്‍ ചെലുത്താന്‍ സാധിക്കുന്ന വന്‍ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു ഈ നടപടിയെന്നു വേണം മനസിലാക്കാന്‍. സാങ്കേതികവിദ്യ എങ്ങനെ നമ്മുടെ കുട്ടികളെ വിഡ്ഢികളാക്കുന്നുവെന്ന് വ്യക്തമാക്കുന്ന പുസ്തകം എഴുതിയിരിക്കുകയാണ് രണ്ട് പ്രഗല്‍ഭ അധ്യാപകർ ജോ ക്ലെമന്റും മാ...

How to Install UBUNTU

Image
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ കൂടി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹയര്‍സെക്കണ്ടറിയിലും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയിലുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകളുടെ അധ്യാപകര്‍ക്ക് ഐ.ടി സ്കൂളിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൂടി വേണമെങ്കില്‍ ലൈസന്‍സുള്ള പ്രൊപ്രൈറ്ററി സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചും അധ്യയനം നടത്താം എന്ന് സര്‍ക്കുലര്‍ ഉണ്ട്. അടുത്ത വര്‍ഷം മുതല്‍ പൂര്‍ണ്ണമായും എല്ലാവരും ഉബുണ്ടു അധിഷ്ഠിതമായ പാഠഭാഗങ്ങളിലേക്ക് മാറേണ്ടി വരും. ഈ മാറ്റം കണക്കിലെടുത്ത് ഭൂരിഭാഗം വിദ്യാലയങ്ങളും ഉബുണ്ടു അധിഷ്ഠിതമായ അധ്യയനമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഹൈസ്കൂള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറെ വര്‍ഷങ്ങളായി ഉബുണ്ടുവില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്‍റെ ഇന്‍സ്റ്റലേഷനും മറ്റും അവര്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. എന്നാല്‍ ഹയര്‍സെണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ഉബുണ്ടു എന്നത് അവര്‍ക്ക് പുതിയ ഒരു മേഖലയാണ്. നല്ല രീതിയിലുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ...

എസ്.എസ്.എല്‍.സി, പ്ലസ് ടു; ചോദ്യക്കടലാസ് തയ്യാറാക്കുക പഠിപ്പിച്ച അധ്യാപകര്‍

Image
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ചോദ്യക്കടലാസ് തയ്യാറാക്കുന്നത് അതത് മേഖലയില്‍ അധ്യാപകരായവര്‍ തന്നെയാവണമെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇതുവരെ കോളേജധ്യാപകരാണ് ചോദ്യം തയ്യാറാക്കിയിരുന്നത്. കോളേജധ്യാപകര്‍ പാഠ്യപദ്ധതിയിലുള്‍പ്പെട്ട പാഠഭാഗംമാത്രം പരിശോധിച്ച് ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ ഒട്ടേറെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കണക്കിന് വീണ്ടും പരീക്ഷ നടത്തേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് ശാസ്ത്രീയമായ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഓരോ വിഷയത്തിനും ചോദ്യക്കടലാസുണ്ടാക്കാന്‍ നാല് അധ്യാപകരെ വീതമാണ് ചുമതലപ്പെടുത്തുക. ഇതില്‍ മൂന്നുപേരെങ്കിലും നിലവില്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നവരാകും. നാലാമത്തെയാളും ഈ വിഭാഗത്തിലുള്ള ആളാകുന്നതിന് തടസ്സമില്ല. ആവശ്യമെങ്കില്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന ഒരു കോളേജധ്യാപകനെകൂടി ഉള്‍പ്പെടുത്താം. ചോദ്യക്കടലാസ് തയ്യാറാക്കുന്ന സംഘത്തിലെ അഞ്ചാമനും ചെയര്‍മാനുമായി കോളേജധ്യാപകനാണ് പ്രവര്‍ത്തിക്കുക. ചെയര്‍മാന് മേല്‍നോട്ടച്ചുമതലയ...

പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്ന് അവൾ ആശിച്ചു; ഇന്ന് ലക്ഷക്കണക്കിന് പേർ അവളെ കേൾക്കുന്നു

Image
ലിസി വലെസ്കസ് മറ്റാരെയും ഓർമിപ്പിക്കുന്നില്ല; സ്വന്തം നിഴലിനെയല്ലാതെ. ഭാരം കുറഞ്ഞ ശിശുവായി ജനനം. ഒപ്പം അപൂർവമായ മാരക രോഗവും. ശരീര ഭാരം കുടുകയില്ല. വളർച്ചയും കുറവ്. എന്നാൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ പ്രായമാകുകയും ചെയ്യും. പിന്നെയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ അസുഖങ്ങൾ. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. പ്രായമായപ്പോഴും വ്യത്യാസമൊന്നുമില്ല. പുറത്തിറങ്ങിയാൽ മറ്റുള്ളവർ ഒഴിവാക്കുന്നു. അവരെ ഭയപ്പെടുത്തി ലിസിയുടെ രൂപം. ഭീകരം എന്ന ചില കുട്ടികൾ ലിസിയുടെ മുഖത്തുനോക്കി പറയുന്നതുവരെയെത്തി കാര്യങ്ങൾ. മറ്റുള്ളവരെപ്പോലെയാണ് ഞാനുമെന്നായിരുന്നു എന്റെ വിചാരം. അങ്ങനെയല്ലെന്നു മനസ്സിലായപ്പോൾ തകർന്നു– ലിസി പിന്നീടു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത് 16–ാം വയസ്സിൽ. യൂട്യൂബിൽ ആരോ ലിസിയെക്കുറിച്ച് ഒരു വീഡിയോ നിർമിച്ചു– ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീ എന്ന പേരിൽ. വീഡിയോയും അതുകണ്ടവരുടെ പ്രതികരണങ്ങളും വായിച്ചപ്പോൾ ലിസിക്കു ജീവിതത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടു. അതുപക്ഷേ താൽക്കാലികം മാത്രം. തന്നെ പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്നു തീരുമാനിച്ചു ലിസി. തന്നെ...

സ്‌കൂളുകളില്‍ ഇനി ജങ്ക്ഫുഡ് സംസ്‌കാരം വേണ്ട; പൊതുവിദ്യാഭ്യാസവകുപ്പ്

Image
Image Courtesy: pixabay കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍, കളറുകള്‍ ചേര്‍ന്ന ശീതളപാനീയങ്ങള്‍, അമിത അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും.  വിദ്യാലയങ്ങളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നിരോധിക്കുന്നു. കുട്ടികളുടെ ഭക്ഷണം വിഷരഹിതവും പോഷകപ്രദവും ശുചിത്വ പൂര്‍ണവുമാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കും. കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍, കളറുകള്‍ ചേര്‍ന്ന ശീതളപാനീയങ്ങള്‍, അമിത അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും. കാന്റീനുകളും കുട്ടികള്‍ ഭക്ഷണംകഴിക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളില്‍ ആരോഗ്യബോധം വളര്‍ത്താനും ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗംമൂലമുള്ള ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്താനുമുള്ള ബോധവത്കരണം, സെമിനാര്‍ എന്നിവ നടത്തണം. നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാ...

പഴയ കാല അച്ഛനമ്മമാർ ശക്തരായിരുന്നു ! ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നുഎങ്ങനെ ❓❓

പഴയ കാല അച്ഛനമ്മമാർ ശക്തരായിരുന്നു ! ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു എങ്ങനെ ❓❓ ചോദ്യം രവിയുടെ മനസിൽ അലയടിച്ചു കൊണ്ടേയിരുന്നു. എങ്ങനെ ❓❓ രവി കസേരയിലേക്ക് ഒന്നു കൂടി ചാഞ്ഞു ഇരുന്നു. തന്റെ കുട്ടിക്കാലത്ത് ഒരു ജോഡി പുത്തൻ ചെരിപ്പിനായി അച്ഛനോട് ചോദിച്ചത് ഓർമ്മയുണ്ട്. *അതൊക്കെ കാശ് ഉണ്ടാവുമ്പോ വാങ്ങിക്കാം* അതായിരുന്നു അച്ഛന്റെ മറുപടി. വാശി പിടിച്ച് ചിണുങ്ങി കരഞ്ഞപ്പോൾ മുറ്റത്തെ പേര മരത്തിന്റെ തണ്ട് തുടയിൽ പതിഞ്ഞതിന്റെ നീറ്റൽ ഇപ്പഴുമുണ്ട്. ആ പഴയ അച്ഛനമ്മമാർ ശക്തരായിരുന്നു... പക്ഷേ ഇന്നത്തെ *അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു* മക്കളോടുള്ള സ്നേഹത്തിനു മുൻപിൽ വാക്കുകൾ കൊണ്ടു പോലും പ്രതികരിക്കാൻ കഴിയാത്തത്ര ദുർബലർ… കഴിഞ്ഞ ദിവസങ്ങളിലെ മകന്റ വാക്കുകൾ രവിയുടെ കാതിൽ വീണ്ടും വന്നു പതിച്ചു “അച്ഛാ എനിക്ക് ഒരു ബൈക്ക് വാങ്ങി തരണം” അത്ഭുതത്തോടെ രവി തിരക്കി ”ബൈക്കോ“ ❓ അതെ ബൈക്ക്...എന്റെ എല്ലാ ഫ്രണ്ട്സിനും ഉണ്ട് എനിക്കും വേണം ഒരു ബൈക്ക്” ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള പാട് രവിക്ക് നന്നായറിയാം അതിനിടയിൽ… മകന്റെ ശബ്ദം തുടർന്നു. ബൈക്കിന്റെ പേര് “duke” 2 ലക്ഷം രൂപ...