Posts

പുണ്യാളച്ചന്‍ ഒന്ന് സഹായിച്ചില്ലല്ലോ !

Image
ഏകദേശം ഒരു നൂറ്റിനാല്‍പ്പത് വര്‍ഷം മുന്‍പ് ആയിരിക്കണം, ചാവക്കാട് കോട്ടയ്ക്കടുത്ത് തലയുയര്‍ത്തി നിന്നിരുന്ന എന്‍റെ അമ്മയുടെ ഗര്‍ഭഗൃഹത്തില്‍ നിന്ന് എന്നെ കൊത്തിയെടുത്ത് പറന്ന പൊന്നികാക്ക നേരെ പറന്നിറങ്ങിയത് പാവറട്ടിയിലെ ഓലയും പനമ്പും കൊണ്ട് മറച്ചുണ്ടാക്കിയ ആ കൊച്ചു പള്ളിയുടെ പിന്‍ഭാഗത്തുള്ള ആഞ്ഞലി മരക്കൊമ്പിലേക്കായിരുന്നു. പൊന്നികാക്ക എന്‍റെ ആത്മാവാകുന്ന വിത്തിനെ അധികം നോവിക്കാതെ കഴമ്പെല്ലാം വലിച്ചൂറ്റി കുടിച്ചു. എനിക്ക് അന്ന് നല്ല പച്ചപ്പുള്ള ത്വക്ക് സൗന്ദര്യവും രുചിയുമായിരുന്നുവല്ലോ. നല്ല വളക്കൂറുള്ള മണ്ണില്‍ സുന്ദരിയായ ബാലികയെപ്പോലെ ഞാന്‍ ഉത്സാഹത്തോടെ വളര്‍ന്നു. പഴയ ഓലക്കൊണ്ടുള്ള പള്ളിയുടെ സ്ഥാനത്ത് ഓട് മേഞ്ഞ രണ്ട് ഗോപുരങ്ങളുള്ള പള്ളി ഉയര്‍ന്നു. പള്ളി വെഞ്ചിരിപ്പിനുശേഷം സ്നേഹമുള്ള ഒരച്ചന്‍ എന്‍റെ ഉറയ്ക്കാത്ത കാലുകള്‍ക്ക് ക്ഷതം വരുത്താതെ എന്നെ മണ്ണോടുകൂടി ഇളക്കിയെടുത്ത് പള്ളിയുടെ മുന്‍ഭാഗത്തെ ഐശ്വര്യമുള്ള സ്ഥലത്ത് പറിച്ചുനട്ടു; ഉണങ്ങിയ തെങ്ങോലകള്‍ ചുറ്റും കെട്ടിനിറുത്തി പടിഞ്ഞാറന്‍ വെയിലില്‍ നിന്ന് സ്നേഹപൂര്‍വ്വം സംരക്ഷിച്ചു. എന്‍റെ സ്വന്തം അച്ഛന്‍റെ സ്ഥാനം ഞാന്‍ നല്‍കിയ വികാരിയച്...

അവധിക്കാലത്തു ക്ലാസ് നടത്തിയാൽ കർശന നടപടി; ക്യാംപുകൾ പരമാവധി ഏഴുദിവസം മാത്രം

Image
മധ്യവേനലവധിക്കാലത്തു ക്ലാസുകൾ നടത്തുന്ന സ്കൂൾ അധികൃതർ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ അറിയിച്ചു. സംസ്ഥാനത്തു പ്രവർത്തിക്കുന്ന എല്ലാ സിലബസിലുമുള്ള സ്കൂൾക്ക് ഇതു ബാധകമാണ്. അവധിക്കാലത്തു ക്ലാസ് നടത്തിയാൽ വേനൽച്ചൂടുമൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങൾക്കു സ്കൂൾ അധികാരികൾ, പ്രഥമാധ്യാപകർ, അധ്യാപകർ എന്നിവർ വ്യക്തിപരമായി ഉത്തരവാദിത്തം വഹിക്കേണ്ടിവരും. അവധിക്കാല ക്യാപുകൾ സംഘടിപ്പിക്കാൻ അനുമതി തേടി ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നുണ്ട്. മധ്യവേനലവധിക്കാലത്തു പരമാവധി ഏഴുദിവസം ക്യാംപ് നടത്താമെന്ന വ്യവസ്ഥയോടെ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരിൽ ഒരാൾക്ക് അനുമതി നൽകാം. അനുമതി നൽകുന്ന ഉദ്യോഗസ്ഥർ ക്യാംപ് നേരിട്ടു സന്ദർശിച്ചു കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ, ശുചിമുറി എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്കു വേനൽച്ചൂടിന്റെ ആഘാതം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ ക്യാംപിന്റെ സംഘാടകർക്കും ബാധ്യതയുണ്ട്. അവധിദിനങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കായി കുട്ടികൾ നിർബന്ധിക്കപ്പെട്ടാൽ അത് അവരുടെ ശാരീരികവും മാനസികവുമായ വളർച...

സാരഥികൾ

Image
സാരഥികൾ 

'കുട്ടികള്‍ക്ക് നിങ്ങളുടെ സ്‌നേഹം നല്‍കാം; പക്ഷേ, നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്'

Image
അച്ഛനുമമ്മയുമല്ല കുഞ്ഞുങ്ങള്‍ക്ക് പ്രശ്‌നപരിഹാരങ്ങളുണ്ടാക്കേണ്ടത്. അവര്‍തന്നെയാണ്. ഒരുപക്ഷേ, ചിലയാത്രകളും കുസൃതികളുമൊക്കെ അവരെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ട്. # മൈന ഉമൈബാന്‍...... പ്രൈ മറി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴൊക്കെ നാം ഏതുയുഗത്തിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. പലപ്പോഴും ഈ യോഗങ്ങളില്‍ സംസാരിക്കുന്നത് കുട്ടിക്കുറ്റവാളികളെക്കുറിച്ചായിരിക്കും. അടുത്തുള്ള പാര്‍ക്കിലേക്ക് പോയത്, റോഡ് മുറിച്ചുകടന്ന് കടലുകാണാന്‍ പോയത്, ക്ലാസ്മുറിയില്‍ മണ്ണുവാരി എറിഞ്ഞുകളിച്ചത്... അങ്ങനെ നീണ്ടുപോകുന്നു കുറ്റങ്ങള്‍. എന്തെല്ലാം സംഭവങ്ങള്‍ പറഞ്ഞാണ്  അധ്യാപകരും രക്ഷിതാക്കളും കഥകള്‍ പൊലിപ്പിക്കുന്നത്.. തങ്ങളുടെ മക്കളെ മര്യാദ പഠിപ്പിക്കാന്‍ അധ്യാപകര്‍ അടിക്കണം എന്നാവശ്യപ്പെടുന്ന രക്ഷിതാക്കളെക്കണ്ട്  അമ്പരന്നുനിന്നു. നിയമങ്ങള്‍ അങ്ങനെയല്ലല്ലോ എന്നുപറഞ്ഞ ഞാന്‍ പ്രതിയായി.  നിശ്ചയമായും ആ പ്രതിയാകലില്‍നിന്ന് മനസ്സിലാക്കിയത് കാടന്‍യുഗത്തില്‍നിന്ന് നാം അത്രയൊന്നും മുന്നോട്ടുവന്നിട്ടി...

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് പേജാക്കി മാറ്റാം

Image
സോ ഷ്യല്‍ മീഡിയയില്‍ എപ്പോഴാണ് ആരുടേയാണ് ജനപ്രീതി വര്‍ധിക്കുക എന്ന് പറയാന്‍ കഴിയില്ലല്ലോ. ആരാധകര്‍ കൂടുമ്പോള്‍ സാധാരണ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒന്നും പോരാത്ത അവസ്ഥ വന്നെന്നുവരും. ആരാധകര്‍ ഏറെയുള്ളവര്‍ സാധാരണ ഫെയ്‌സ്ബുക്കില്‍ ഒരു പുതിയ പേജ് തുടങ്ങുന്ന പതിവുണ്ട്. അങ്ങനെ തുടങ്ങുമ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെയെല്ലാം പുതിയ പേജിലേക്ക് സ്വാഗതം ചെയ്ത് സന്ദേശമയക്കേണ്ടതായി വരും. അത് വലിയ ശ്രമകരമായ കാര്യമാണ്. പക്ഷെ ഒരു വഴിയുണ്ട്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു ഫെയ്‌സ്ബുക്ക് പേജ് ആക്കി മാറ്റാം. നിങ്ങളുടെ സുഹൃത്തുക്കളെയെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ. എങ്ങിനെയാണ് അതെന്ന് നോക്കാം. ഫെയ്‌സ്ബുക്ക് പേജ് ആയി കണ്‍വര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് ചുവടെ കാണുന്ന ലിങ്കിലേക്കു പോവുക https://www.facebook.com/pages/create/migrate/ ലിങ്ക് ക്ലിക്ക് ചെയ്യുന്നതു വഴി തുറക്കപ്പെടുന്ന പുതിയ വിന്‍ഡോയില്‍ പ്രൊഫൈല്‍, പേജിലേക്ക് convert ചെയ്യുന്നതിന് ആവശ്യമായ ചില  category കള്‍ കാണിക്കും. അത് പരിശോധിച്ചതിന് ശേഷം വിന്‍ഡോയുടെ ചു...

പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*

🙏🏻⛱🙏🏻⛱🙏🏻⛱🙏🏻⛱🙏🏻⛱🙏🏻 * “എനിക്കു മാത്രം സമയം ശരിയല്ല..... ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.” നിങ്ങള്‍ ആവശ്യപ...

'എവിടെ ഇട്ടാലും ഫേസ്ബുക്കിലിടല്ലേ മാഷേ' -ഫ്രീക്കൻമാരുടെ മുടി വെട്ടൽ വൈറൽ

മുടി സ്‌പൈക്ക് ചെയ്തും നീട്ടി വളര്‍ത്തിയുമൊക്കെ ആരും ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ അധ്യാപകന്‍ വിദ്യാര്‍ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ അരൂര്‍ സ്വദേശി കെ.കെ. ശ്രീകുമാറാണ് കുട്ടികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിച്ചത്. താലോലിച്ച് കൊണ്ടുനടന്ന മുടി പോയതില്‍ ദേഷ്യമൊന്നും കുട്ടികള്‍ക്കില്ല. അധ്യാപകന്റെ നേതൃത്വത്തില്‍ ബാര്‍ബര്‍ഷോപ്പില്‍ പോകാന്‍ കഴിഞ്ഞതിലും വീഡിയോ വൈറലായതിലൂടെ നാട്ടിലും സ്‌കൂളിലും സ്റ്റാറാകാന്‍ കഴിഞ്ഞതിലും സന്തോഷവാന്മാരാണ് ഇവര്‍. അധ്യാപകന്റെ നടപടിയില്‍ ആരുടെയും വീട്ടുകാര്‍ക്കും പരാതികളില്ല