Posts

First Bell Online Class LIve

ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ First Bell-Online Classes for School Students

Image
 കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ തു​റ​ക്ക​ൽ ജൂ​ണ്‍ ഒ​ന്നി​നു ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​നു തു​ട​ങ്ങും. ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്കാ​ണി​ത്. 11-ാം ക്ലാ​സി​ന് ഓ​ൺ​ലൈ​ൻ ക്ലാ​സ് ഇ​ല്ല. വി​ക്‌​ടേ​ഴ്സ് ചാ​ന​ൽ വ​ഴി ക്ലാ​സ് സം​പ്രേ​ഷ​ണം ചെ​യ്യും.  പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്‌​സി​ഇ​ആ​ർ​ടി, കൈ​റ്റ്, എ​സ്എ​സ്കെ, എ​സ്ഐ​ഇ​ടി എ​ന്നീ ഏ​ജ​ൻ​സി​ക​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി സം​പ്രേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​നു(​കൈ​റ്റ്) ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ഓ​രോ ക്ലാ​സി​ലേ​യ്ക്കു​മു​ള്ള പ്ര​ക്ഷേ​പ​ണം ന​ട​ത്തേ​ണ്ട​ത്. സം​പ്രേ​ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൈ​റ്റ് ഒ​രു​ക്ക​ണം. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​...

വിവിധ ദിവസങ്ങളിലായി പരീക്ഷ സംബന്ധമായി വന്ന ഉത്തരവുകളുടെ സംക്ഷിപ്ത രൂപവും മറ്റ് നിർദേശങ്ങളും.

Image
ഇൻവിജിലേറ്റർ മാർക്കുള്ള നിർദ്ദേശങ്ങൾ ട്രിപ്പിൾ ലേയർ മാസ്ക്, കൈയുറകൾ എന്നിവ നിർബന്ധമായും ധരിക്കുക. കയ്യുറ ധരിക്കുന്നതിനു മുമ്പും ശേഷവും കൈ ശുചിത്വം  ഉള്ളതാണെന്ന് ഉറപ്പാക്കുക. ഹോൾടിക്കറ്റ്,  അഡീഷണൽ ഷീറ്റ് ഇവയിൽ ഒപ്പിടേണ്ടതില്ല. എന്നാൽ ഫെയ്സിംഗ് ഷീറ്റിൽ ഒപ്പിടണം. പരീക്ഷ എഴുതി കഴിഞ്ഞതിനുശേഷം മോണോഗ്രാം പതിപ്പിക്കേണ്ടതില്ല. കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതില്ല. ഇൻവിജിലേറ്റർ കുട്ടികളുടെ ഹാജർ നോക്കി ഹാജർ ഷീറ്റിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയാൽ മതിയാകും. പരീക്ഷ എഴുതിത്തീർന്നതിനുശഷം കുട്ടികൾ തന്നെ ഇരട്ടവര കൊണ്ട് മാർക്ക് ചെയ്തു ക്യാൻസൽഡ് എന്ന് എഴുതുക. ബാക്കിഭാഗം കോണോട് കോൺ വരച്ച് ക്യാൻസൽ ചെയ്യിക്കണം. കുട്ടികൾ പേന , ഇൻസ്ട്രുമെന്റ് ബോക്സ്‌ തുടങ്ങി ഒരു സാധനങ്ങളും കൈമാറ്റം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഗ്ലൗസ് ഉപയോഗിച്ചതിന് ശേഷം സ്കൂളിൽ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള ബാഗിൽ നിക്ഷേപിക്കുക പരീക്ഷ എഴുതിത്തീർന്നതിനു ശേഷമുള്ള ഉത്തരക്കടലാസുകൾ,  തന്നിട്ടുള്ള സിവി കവറുകളിൽ ആണ് സൂക്ഷിക്കേണ്ടത്. അത് കുട്ടികൾ തന്നെ രജിസ്റ്റർ നമ്പർ ക്രമത്തിൽ സി.വി. കവറുകൾക്കകത്തേക്ക് വയ്ക്കുന്ന രീതി ആയിരിക്കും അഭികാമ്യം. ...

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

Image
പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ * ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളുടേയും ക്വാറന്‍റൈനിലുള്ള വിദ്യാര്‍ഥികളുടേയും പട്ടിക മുന്‍കൂട്ടി തയ്യാറാക്കി ബന്ധപ്പെട്ട സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിക്കേണ്ടതാണ്. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം. * സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ എണ്ണം (സംസ്ഥാനത്തിന് അകത്ത് നിന്നും വന്നവര്‍, പുറത്ത് നിന്നുള്ളവര്‍), ക്ലാസ് മുറികളുടെ എണ്ണം, ഇരിപ്പിട ക്രമീകരണം, വിദ്യാര്‍ഥികളുടെ യാത്രാക്രമീകരണം തുടങ്ങിയവ ഉള്‍പ്പെടെ ഒരു മൈക്രോപ്ലാന്‍ തയ്യാറാക്കണം. * രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യവകുപ്പ് പ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ മാർഗനിർദേശം

Image
  എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗനിർദേശം. ഇതുസംബന്ധിച്ച സർക്കുലർ ഇന്നലെ പുറത്തിറങ്ങി.   ഓരോ വിദ്യാർഥിക്കും വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നാണു നിർദേശിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങൾ, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹനസൗകര്യം തുടങ്ങിയവ ഉപയോഗപ്പെടുത്തണം. തദ്ദേശഭരണ സ്ഥാപനങ്ങൾ, പട്ടികജാതി-വർഗ വകുപ്പ് എന്നിവയുടെ സഹകരണം ഇക്കാര്യത്തിൽ തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും പ്രയോജനപ്പെടുത്താം.   വിദ്യാലയങ്ങളുടെ വാഹനം ക്രമീകരിച്ചു നൽകുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി. ആദ്യം പറഞ്ഞ രീതിയിൽ ഗതാഗത സൗകര്യം ഉറപ്പുവരുത്താൻ പറ്റാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ആർഡിഡി, എഡി,ഡിഇഒ എന്നിവരെ അറിയിച്ച് പരീക്ഷയ്ക്ക് വിദ്യാർഥികളെ എത്തിക്കുന്നതിനായി വിദ്യാലയങ്ങൾക്ക് വാഹനം വാടകയ്ക്കെടുക്കാ...

HIGHER SECONDARY ANSWER KEY 2020 MARCH

2020 മാർച്ച് മാസത്തെ ഹയർസെക്കണ്ടറി പരീക്ഷയുടെ ഉത്തര സൂചികയും ചോദ്യപേപ്പറുകളും ഡൗൺലോഡ് ചെയ്യാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക  Subject   Question Paper Answer Key English +1 Question Answer Key English +2 Question Answer Key Physics +1 Question Answer Key Physics +2 Question Answer Key Chemistry +1 Question Answer Key Chemistry +2 Question Answer Key Botany +1 Question Answer Key Botany +2 Question Answer Key Zoology +1 Question Answer Key Zoology +2 Question Answer Key Mathematics +1 Question Answer Key Mathematics +2 Question Answer Key Computer Science +1 Question Answer Key Computer Science +2 Question Answer Key Accountancy CA +1 Question Answer Key Accountancy CA +2 Question Answer Key Business Studies +1 Question Answer Key Business Studies +2 Question Answer Key AFS +1 Question Answer Key AFS +2 Question Answer Key Politics +1 Question Answer Key Politics +2 Question Answer Key Economics +1 Question Answer Key Economics +2 Question Answ...

വൊക്കേഷണൽ ഹയർസെക്കൻഡറി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ

Image
എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷൽ സ്കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമവകുപ്പിനു കീഴിലുള്ള ഷെൽട്ടർ ഹോമുകളിലെ താമസക്കാരായ വിദ്യാർഥികൾ, ഗൾഫിലും ലക്ഷദ്വീപിലും അടിയന്തിരഘട്ടങ്ങളിൽ മറ്റു ജില്ലകളിൽ കുടുങ്ങിപ്പോയിട്ടുള്ള വിദ്യാർഥികൾ തുടങ്ങിയവർക്കാണ് ഇതിന്‍റെ ഗുണം ലഭിക്കുക. ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന നിരവധി വിദ്യാർഥികളെ ലോക്ക്ഡൗണിനു മുന്നോടിയായി വീടുകളിലേക്ക് അയയ്ച്ചിരുന്നു. ജില്ലകൾക്ക് അകത്തുള്ള പരീക്ഷാ കേന്ദ്രമാറ്റം അനുവദനീയമല്ല. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോന്പിനേഷൻ നിലവിലുള്ള സ്കൂളുകൾ മാത്രമേ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ലഭ്യമായ ഓണ്‍ലൈൻ അപേക്ഷകൾ പരിശോധിച്ച് അർഹരായ വിദ്യാർഥികൾക്ക് പുതിയ...