വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വീഡീയോ കോളിങ് സേവനമായ മൈക്രോസോഫ്റ്റ് ടീംസ് സേവനത്തിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ പുറത്തിറക്കി. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് ചാറ്റ് , വീഡിയോകോള്‍ എന്നിവയും ചിത്രങ്ങള്‍, വീഡിയോ, ഡോക്യുമെന്റ്, കലണ്ടര്‍, ലൊക്കേഷന്‍ എന്നിവ പങ്കുവെക്കാനും സാധിക്കും. നേരത്തെ ഔദ്യോഗിമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ടീംസ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ മറ്റ് വീഡിയോ ചാറ്റ് ആപ്പുകളെ പോലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇതുവഴി ആശയവിനിമയം നടത്താം. ഗൂഗിള്‍ മീറ്റ്, വാട്സാപ്പ് വീഡിയകോള്‍, സൂം പോലുള്ള സേവനങ്ങളുമായാണ് ടീംസ് വിപണിയില്‍ മത്സരിക്കുക. മൈക്രോസോഫ്റ്റിന്റെ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വേഡ്, എക്സല്‍, പവര്‍പോയിന്റ് എന്നിവയില്‍ നിന്നുള്ള ഫയലുകള്‍ എളുപ്പത്തില്‍ ടീംസ് ആപ്പിലൂടെ പങ്കുവെക്കാം YOUR HUB FOR TEAMWORK Easily manage your team’s projects with file...