CMA
CMA യെയും അറിയാം അക്കൗണ്ട് മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലും ജോലി സ്വന്തമാക്കാനാവുന്ന പ്രൊഫെഷണൽ കോഴ്സ് ആണ് CMA. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് കോഴ്സ് നടത്തുന്നത്. മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പമായതും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതുമായ കോഴ്സാണ് CMA. പ്ലസ് ടു വാണ് കോഴ്സ് പഠിക്കാനുള്ള ചുരുങ്ങിയ യോഗ്യത. സാമ്പത്തിക ആസൂത്രണം, സാമ്പത്തിക വിശകലനം, സാമ്പത്തിക നിയന്ത്രണം, പ്രൊഫഷണൽ എത്തിക്സ് എന്നിവയെല്ലാം CMA പഠനത്തിൽ ഉൾപ്പെടുന്നു. *സിലബസ്* ഏകദേശം CA പോലെതന്നെയാണ് CMA യും. പഠിക്കാൻ എളുപ്പം കൂടുതൽ CMA ആണ്. CA പോലെ തന്നെ CMA യ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്സുകൾ പാസ്സാകണം. *ഫൗണ്ടേഷൻ* ആദ്യപടി നാലു മാസത്തെ ഫൗണ്ടേഷൻ കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷന് ചേരാം, അത് കൂടാതെ 10 കഴിയുമ്പോൾ തന്നെ പ്ലസ് ടു വിനോപ്പം വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷനും പഠിക്കാനുള്ള അവസരമുണ്ട്. രണ്ടാമത്തേ രീതിയാണെങ്കിൽ പെട്ടന്ന് പഠിച്ച് തീർത്ത് നേരത്തെ ജോലിക്ക് കേറാം. Fundamentals of accounting, Law and ethics, Economics and man...