Posts

Receipts and Payments Accounts | Accounts for Non Profit Organization

Image
Receipts and Payments Accounts | Accounts for Non Profit Organization | Simon Mash

CHAPTER 1 NATURE AND SIGNIFICANCE OF MANAGEMENT 1St Monthly Unit Test

Image
+2 Business Studies 1St Monthly Unit Test സുഹൃത്തേ, ഓൺലൈൻ യൂണിറ്റ് ടെസ്റ്റിൽ  നിങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു കഴിഞ്ഞാൽ ആവശ്യപ്പെടുന്ന അധ്യാപകർക്ക് അവരുടെ ഇമെയിൽ അഡ്രസിൽ അവരുടെ  പങ്കെടുത്ത വിദ്യാർത്ഥികളുടെ ഡാറ്റ അയച്ചുതരുന്നതാണ്.  സ്കൂൾ കോഡ് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങൾക്ക് ഈ റിസൾട്ട് ലഭ്യമാക്കുക. കൃത്യമായി സ്കൂൾ കോഡ് നൽകാൻ കുട്ടികളോട് പറയണം.  ഈ ഫോമിൽ ഒരു സ്ഥലത്തും ആരുടെയും പേരോ വാട്ടർ മാർക്കോ ഇല്ല. അതുകൊണ്ട് ഏതു പ്ലസ് ടു ടീച്ചർക്കും ഇത് സ്വന്തം വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അയക്കുന്ന ഇമെയിൽ അഡ്രസിൽ (Please add your School code & School Name as email Subject) നിങ്ങളുടെ വിദ്യാർഥികളുടെ ഫലം ജൂലായ് 7  നു ശേഷം ലഭ്യമാകും. +2 Business Studies  Chapter 1  NATURE AND SIGNIFICANCE OF MANAGEMENT 1St Monthly Unit Test https://docs.google.com/forms/d/e/1FAIpQLSdChi8Vi9d...

KITE VICTERS Plus two Business Studies Class 05 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 05 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Accountancy Class 06 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 06 (First Bell-ഫസ്റ്റ് ബെല്‍)

CS

ഡോക്ടര്‍, എന്‍ജിനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവപോലെ തന്നെ ഒരു പ്രൊഫഷണല്‍ കോഴ്‌സ് ആണ് കമ്പനി സെക്രട്ടറിഷിപ്പും.   കമ്പനിയുടെ നിയമപരമായ കാര്യങ്ങള്‍ നോക്കുക എന്നതും കമ്പനികള്‍ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ കോര്‍പ്പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോര്‍പ്പറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്‌ദ്ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്. കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്) ഉപദേഷ്ടവായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്താണ് കമ്പനി സെക്രട്ടറിയുടെ പദവി? ഒരു കമ്പനിയുടെ നിയമപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഈ കോഴ്‌സിന്റെ സിലബസ് രൂപകല്‍പന. അതുകൊണ്ട് തന്നെ കമ്പനിയുടെ അകത്തും പുറത്തും ഉന്നതമായ പദവി ഈ കോഴ്‌സ് ഉറപ്പുവരുത്തുന്നു. ഇന്ത്യന്‍ കമ്പനി നിയമം അനുസരിച് 10 കോടിയില്‍ കൂടുതല്‍ മൂലധനമുള്ള കമ്പനികളില്‍...

CMA

CMA യെയും അറിയാം അക്കൗണ്ട് മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലും ജോലി സ്വന്തമാക്കാനാവുന്ന പ്രൊഫെഷണൽ കോഴ്സ് ആണ് CMA. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് കോഴ്സ് നടത്തുന്നത്. മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പമായതും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതുമായ കോഴ്സാണ് CMA.  പ്ലസ് ടു വാണ് കോഴ്സ് പഠിക്കാനുള്ള ചുരുങ്ങിയ യോഗ്യത.  സാമ്പത്തിക ആസൂത്രണം, സാമ്പത്തിക വിശകലനം, സാമ്പത്തിക നിയന്ത്രണം, പ്രൊഫഷണൽ എത്തിക്സ് എന്നിവയെല്ലാം CMA പഠനത്തിൽ ഉൾപ്പെടുന്നു. *സിലബസ്* ഏകദേശം CA പോലെതന്നെയാണ് CMA യും. പഠിക്കാൻ എളുപ്പം കൂടുതൽ CMA ആണ്.  CA പോലെ തന്നെ CMA യ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്സുകൾ പാസ്സാകണം. *ഫൗണ്ടേഷൻ* ആദ്യപടി നാലു മാസത്തെ ഫൗണ്ടേഷൻ കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷന് ചേരാം, അത് കൂടാതെ 10 കഴിയുമ്പോൾ തന്നെ പ്ലസ് ടു വിനോപ്പം വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷനും പഠിക്കാനുള്ള അവസരമുണ്ട്. രണ്ടാമത്തേ രീതിയാണെങ്കിൽ പെട്ടന്ന് പഠിച്ച് തീർത്ത് നേരത്തെ ജോലിക്ക് കേറാം. Fundamentals of accounting, Law and ethics, Economics and man...

ACCA (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്) പ്രോഗ്രാം

ആഗോളതലത്തിൽ 181 രാജ്യങ്ങളിൽ പ്രവർത്തിക്കാനുതകുന്ന അക്കൗണ്ടിങ്‌ പ്രോഗ്രാമാണ് ACCA. അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് രംഗത്ത് ലോകത്തുതന്നെ ഏറ്റവും മൂല്യമേറിയതും ഉയർന്ന കരിയർ സാധ്യതകളും പുലർത്തുന്ന ഒരു കോഴ്സ് ആണ് എസിസിഎ. ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിന് സമാനമാണിത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടന്റ്‌സ്, ഇന്റർനാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ അംഗീകാരമുണ്ട്‌. സർക്കാർ/ കോർപ്പറേറ്റ്/പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും തൊഴിൽ നേടാം. 95 രാജ്യങ്ങളിൽ ACCA കോഴ്‌സിന് പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. പ്ലസ്‌ടു 65 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 65 ശതമാനം മാർക്ക് വേണം. കൊമേഴ്‌സ് ഗ്രൂപ്പെടുത്തവർക്ക് 50 ശതമാനം മാർക്ക് മതിയാവും; ആഗോളതലത്തിൽ യു.കെ. കേന്ദ്രീകരിച്ച് സ്‌കിൽ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ISDC (International Skill Development corporation) രാജ്യത്തിനകത്തും, വിദേശത്തുമുള്ള മികച്ച സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. വെബ്: isdcglobal.org ACCA യ്ക്ക് ഫണ്ടമെന്റൽ ലെവലിൽ നാലും, പ്രൊഫഷണൽ ലെവലിൽ രണ്ടു ...