ഛത്തിസ്ഗർ റായ്പൂറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), പാരാമെഡിക്കൽ ഡിഗ്രി, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രോഗ്രാമുകൾക്ക്, പ്ലസ് ടു ആണ് യോഗ്യത. ഓപ്പറേഷൻ തിയറ്റർ ടെക്നോളജി മെഡിക്കൽ ടെക്നോളജി ഇൻ റേഡിയോഗ്രഫി മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ ബി.എസ്.സി.പ്രോഗ്രാമുകൾക്ക്, കോഴ്സിനനുസരിച്ച് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിലെ നിശ്ചിത വിഷയങ്ങൾ പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. ബാച്ചലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി പ്രോഗ്രാo പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയും ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിലൊന്നും പഠിച്ചിരിക്കണം. 31.8.2020 ന് യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഈ തിയ്യതിയിൽ 17 വയസ്സുണ്ടായിരിക്കണം. റേഡിയോതെറാപ്പി ടെക്നോളജി അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ച്, ബി.എസ്.സി ബിരുദമെടുത്തവർക്ക് അപേക...