മീന്‍ രുചികളും ബോട്ട് സവാരിയുമായി അടിപൊളി കായല്‍ യാത്ര നടത്താം
അതിമനോഹരമായ കായലുകള്‍ കാണാന്‍ ഒരു യാത്രയായാലോ? അധികം സഞ്ചാരികളുടെ ബഹളമൊന്നും ഇല്ലാത്ത, കേരളത്തിലെ അഞ്ചു കായലുകള്‍ ഇതാ. കവ്വായി വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് കണ്ണിനുല്സവമൊരുക്കുന്ന കാഴ്ചയാണ് കവ്വായി കായല്‍. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു. കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ്. അപൂർവയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂർവയിനം സസ്യങ്ങളും ഇവിടെ കാണാം. കൂടാതെ നാവില്‍ കപ്പലോടിക്കുന്ന മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട്ട് സവാരികളും ഈ യാത്ര അവിസ്മരണീയമാക്കും. ആലുംകടവ് ...