ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) നാലുവർഷ ബാച്ചിലർ ഓഫ് സയൻസ്-ബി.എസ്. (റിസർച്ച്) പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ബയോളജി, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയാണ് പ്രധാന പഠന ശാഖകൾ എട്ട് സെമസ്റ്റരാണ് പഠന കാലാവധി ആദ്യ മൂന്നു സെമസ്റ്ററിൽ എല്ലാവരും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എൻജിനിയറിങ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കണം. മൂന്നു സെമസ്റ്റർ സ്പെഷ്യലൈസേഷൻ പേപ്പർ പഠനമാണ്. അവസാന രണ്ടു സെമസ്റ്ററിൽ ഒരു ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ ഒരു ഗവേഷണ അധിഷ്ഠിത പ്രോജക്ട് പൂർത്തിയാക്കണം. യോഗ്യത, പ്രവേശനരീതി തുടങ്ങിയ വിശദാംശങ്ങൾക്ക് https://ug.iisc.ac.in/ സന്ദർശിക്കാം. അപേക്ഷിക്കുന്ന വിധം: https://admissions.iisc.ac.in/ വഴി ഓൺലൈനായി അപേക്ഷിക്കാം അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഏപ്രിൽ 30