Posts

KITE VICTERS Plus One Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 21 (First Bell-ഫസ്റ്റ് ബെല്‍)

പാനും ആധാറും ബന്ധിപ്പിച്ചില്ലേ? പതിനായിരം രൂപ പിഴ ലഭിക്കാം

Image
നിങ്ങളുടെ പാനും ആധാറും ഇനിയും ബന്ധിപ്പിച്ചിട്ടില്ലേ? അതിനുള്ള അവസാന തീയ്യതി 2021 മാര്‍ച്ച് 31-ന് അവസാനിക്കുകയാണ്. പല തവണ നീട്ടി നല്‍കിയ ഇതിനുള്ള തീയ്യതി ഇനിയും ദീര്‍ഘിപ്പിക്കാന്‍ സാധ്യത കുറവാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാറും പാനും ബന്ധിപ്പിക്കേണ്ടത് ആവശ്യമായതിനാല്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ ഏറെ ബുദ്ധിമുട്ടുണ്ടാക്കും. അതു മാത്രമല്ല, പതിനായിരം രൂപ പിഴയും ലഭിക്കാം. ലിങ്ക് ചെയ്യാൻ വളരെ എളുപ്പം ആദായ നികുതി വകുപ്പിന്റെ ഇ ഫയലിങ് വെബ്‌സൈറ്റിലൂടെ ഏതാനും ക്ലിക്കുകള്‍ വഴി ആധാറും പാനും ബന്ധിപ്പിക്കാം. www.incometaxindiaefiling.gov.in   എന്ന പോര്‍ട്ടലിലെ ലിങ്ക് ആധാര്‍ എന്ന ടാബ് ക്ലിക്കു ചെയ്ത് ലഭിക്കുന്ന പുതിയ പേജിലൂടെയാണ് ഇതു ചെയ്യാനാവുക.  പാന്‍ കാര്‍ഡ് ഉപയോഗിക്കുക ബുദ്ധിമുട്ടാകും മാര്‍ച്ച് 31 എന്ന തീയ്യതി ദീര്‍ഘിപ്പിച്ചില്ലെങ്കില്‍ അതിനു ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിക്കുക പ്രായോഗികമായി ബുദ്ധിമുട്ടാകും. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ മാത്രമല്ല, പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍ അടക്കമുള്ള കെവൈസി ആവശ്യമുള്ള പല കാര്യങ്ങളും ഇതോടെ...

ഫൈന്‍ ആര്‍ട്സ് കോളേജ് പ്രവേശനം; അപേക്ഷ ഏപ്രില്‍ 16 വരെ

കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, എം.എഫ്.എ. (പെയിന്റിങ്), എം.എഫ്.എ. (സ്കൾച്ചർ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാപത്രം കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്ക് നേരിട്ടും 140 രൂപയ്ക്ക് തപാൽ മുഖേനയും ലഭിക്കും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 55 രൂപയും 90 രൂപയുമാണ്. അപേക്ഷാപത്രം തപാലിൽ ലഭിക്കാൻ പ്രിൻസിപ്പൽ, കോളേജ് ഓഫ് ഫൈൻ ആർട്സ് കേരള, തിരുവനന്തപുരം എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റെടുത്ത് അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16.

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: അപേക്ഷ ഏപ്രിൽ 13 വരെ

സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ (ടിഎച്ച്എസ്) എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ച കുട്ടികളെ ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി, തൊഴിലിനു സജ്‌ജരാക്കുന്ന സ്‌ഥാപനങ്ങളാണിവ. പോളിടെക്‌നിക് പ്രവേശനത്തിനു ടിഎച്ച്‌എസുകാർക്കു 10 % സംവരണവുമുണ്ട് (ഉദ്ദേശം 1200 സീറ്റ്). അപേക്ഷകർക്ക് 2021 ജൂൺ ഒന്നിനു 16 വയസ്സു തികയരുത്. പട്ടിക, മറ്റ് അർഹ, ഭിന്നശേഷി, വിമുക്‌തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു സംവരണമുണ്ട്. പ്രോസ്പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും www.polyadmission.org/ths. ഒന്നിലേറെ സ്കൂളുകളിലേക്കു വെവ്വേറെ അപേക്ഷിക്കാൻ തടസ്സമില്ല. ഏപിൽ 16നാണു പ്രവേശനപരീക്ഷ.  39 ടിഎച്ച്‌എസ്സുകൾ : നെടുമങ്ങാട്, കുളത്തൂർ, ശ്രീകാര്യം, കുളത്തൂപ്പുഴ, എഴുകോൺ, ഹരിപ്പാട്, കാവാലം, കൃഷ്‌ണപുരം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, തൃശൂർ, കൊടുങ്ങല്ലൂർ, ഷൊർണൂർ, പാലക്കാട്, ചിറ്റൂർ, കൊക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്...

കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം | SSLC പാസായവർക്ക് സുവർണ്ണാവസരം | 1421 പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ | 14,500 രൂപ വരെ തുടക്ക ശമ്പളം

Image
കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീ ൺ ടാക് സേവക്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാജില്ലകളിലും ഒഴിവുകളുണ്ട്.  ആകെ ഒഴിവുകൾ  1421 യോഗ്യത:  സ്ഥാനാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർക്കാരിൽ നിന്നോ പത്താം ക്ലാസ് (എസ്എസ്എൽസി) പാസായിരിക്കണം ഉയർന്ന  യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം  പ്രാദേശിക ഭാഷയെക്കുറിച്ചുള്ള നിർബന്ധിത അറിവ് : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രകാരം അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് സ്ഥാനാർത്ഥി കുറഞ്ഞത് പത്താം ക്ലാസ് വരെ [നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി] പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന കോഴ്‌സ് : കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ / സർവ്വകലാശാലകൾ / ബോർഡുകൾ / സ്വകാര്യ സ്ഥാപന ഓർഗനൈസേഷനുകൾ നടത്തുന്ന ഏതെങ്കിലും കമ്പ്യൂട്...

CA/CMA/CS യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGC

Image
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്ബനി സെക്രട്ടറി, കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGCയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം കമ്ബനി സെക്രട്ടറി, സിഎ, ഐസിഡബ്യുഎ യോഗ്യത നേടിയവര്‍ക്ക് ഇനി മുതല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.  വിവിധ കോഴ്‌സുകള്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതാവണമെന്ന് കമ്ബനി സെക്രട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു. സജീവമായ അക്കാദമി, ഗവേഷക വിഭാഗം അംഗങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.

10,12 ക്ലാസ് വിദ്യാർഥികൾക്കായി വിക്ടേഴ്സിൽ ‘ഫോൺ ഇൻ’

പൊതുപരീക്ഷ നടക്കുന്ന 10,12 ക്ലാസ് വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്കു തത്സമയം മറുപടിയും നൽകുന്ന രൂപത്തിലാകും പരിപാടി. വിളിക്കേണ്ട നമ്പർ: 18004259877. ഉച്ച കഴി‍ഞ്ഞ് 2.30 മുതൽ 4 വരെയാണ് 10–ാം ക്ലാസുകാർക്കുള്ള പരിപാടി. പുനഃസംപ്രേഷണം വൈകിട്ട് 6.30ന്. പ്ലസ്‍ടു വിദ്യാർഥികൾക്ക് ആദ്യ ഫോൺ ഇൻ വൈകിട്ട് 5 മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്നു രാവിലെ 6.30നുമാണ്. എല്ലാ പ്രോഗ്രാമുകളും അടുത്ത ദിവസം മുതൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഏപ്രിൽ 30ന് അകം പൂർത്തിയാക്കുമെന്നു കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍വൺ ക്ലാസുകൾ മേയിലും തുടരും. മേയിൽ എല്ലാ ക്ലാസുകാർക്കും പ്രത്യേക ബ്രിജ് കോഴ്സ് ക്ലാസുകളും സംപ്രേഷണം ചെയ്യും.