സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ (ടിഎച്ച്എസ്) എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ച കുട്ടികളെ ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി, തൊഴിലിനു സജ്‌ജരാക്കുന്ന സ്‌ഥാപനങ്ങളാണിവ. പോളിടെക്‌നിക് പ്രവേശനത്തിനു ടിഎച്ച്‌എസുകാർക്കു 10 % സംവരണവുമുണ്ട് (ഉദ്ദേശം 1200 സീറ്റ്). അപേക്ഷകർക്ക് 2021 ജൂൺ ഒന്നിനു 16 വയസ്സു തികയരുത്. പട്ടിക, മറ്റ് അർഹ, ഭിന്നശേഷി, വിമുക്‌തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു സംവരണമുണ്ട്. പ്രോസ്പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും www.polyadmission.org/ths. ഒന്നിലേറെ സ്കൂളുകളിലേക്കു വെവ്വേറെ അപേക്ഷിക്കാൻ തടസ്സമില്ല. ഏപിൽ 16നാണു പ്രവേശനപരീക്ഷ. 39 ടിഎച്ച്‌എസ്സുകൾ : നെടുമങ്ങാട്, കുളത്തൂർ, ശ്രീകാര്യം, കുളത്തൂപ്പുഴ, എഴുകോൺ, ഹരിപ്പാട്, കാവാലം, കൃഷ്‌ണപുരം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, തൃശൂർ, കൊടുങ്ങല്ലൂർ, ഷൊർണൂർ, പാലക്കാട്, ചിറ്റൂർ, കൊക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്...