Plus One Exam Timetable: പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ 06 മുതൽ 16 വരെ
Kerala Higher Secondary First Year Exams, Plus One Exams Timetable and Last Dates For Fee Payment: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ സെപ്തംബർ ആറ് മുതൽ 16 വരെ നടക്കും. പരീക്ഷയുടെ വിജ്ഞാപനം ഹയർ സെകൻഡറി എക്സാമിനേഷൻ ബോർഡ് പുറപ്പെടുവിച്ചു. എന്നും പരീക്ഷ ആരംഭിക്കുന്നത് രാവിലെ 9.40ന് ആയിരിക്കും. 2021 ജൂൺ 15 ആണ് പരീക്ഷയ്ക്ക് പിഴയില്ലാതെ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി. ജൂൺ 19 വരെ 20 രൂപ പിഴയോട് കൂടി ഫീസ് അടയ്ക്കാം. ജൂൺ 23 വരെ 20 രൂപയ്ക്ക് പുറമെ പ്രതിദിനം അഞ്ച് രൂപ നിരക്കിൽ അധിക പിഴ കൂടി ചേർത്ത് ഫീസ് അടയ്ക്കാനാവും. 500 രൂപ സൂപ്പർ ഫൈനോടെ ജൂൺ 26 വരെ ഫീസടയ്ക്കാം. സപ്ലിമെന്ററി/ലാറ്ററൽ എൻട്രി/റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് ഹയർ സെകൻഡറി എക്സാമിനേഷൻ ബോർഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. പരീക്ഷാ ടൈം ടേബിൾ സെപ്തംബർ 06 സോഷ്യോളജി ആന്ത്രോപോളജി ഇലക്ട്രോണിക് സർവീസ് ടെക്നോളജി (പഴയത്) ഇലക്ട്രോണിക് സിസ്റ്റംസ് സെപ്തംബർ 07 കെമിസ്ട്രി ഹിസ്റ്ററി ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ ബിസിനസ്സ് സ്റ്റഡീസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സെപ്തംബർ 08 ...