Posts

Arike-Higher Secondary Science, Commerce, Humanities Study Materials by Wayanad District Panchayath

വയനാട് ജില്ലാ പഞ്ചായത്തിന്റെ അരികെ-ഹയർ സെക്കൻഡറി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്റ്റഡി മെറ്റീരിയലുകൾ വയനാട്ടിലെ കരിയർ ഗൈഡൻസ് സെൽ  ഫോക്കസ് ഏരിയയിൽ ഒരു ഹാൻഡ് ബുക്ക് നൽകിയിട്ടുണ്ട്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വ്യത്യസ്ത ബാച്ചുകളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി ഈ പഠന സഹായം പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.  ഫോക്കസ് ചെയ്യേണ്ട മേഖലകളിലെ കുറിപ്പുകളുടെ PDF ഫോം തയ്യാറാക്കിയത് ARIKE അധ്യാപകരുടെ ടീമാണ്. അക്കാദമിക് പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനാൽ ഇത് പിന്തുടരാൻ ലളിതവും എളുപ്പവുമാണ്, വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാതെ ഇത് ഓർമിക്കാൻ കഴിയും.  Plus One Commerce Handbook by Wayanad District Panchayath  Plus One Humanities Handbook by Wayanad District Panchayath

ബി.വോക് കോഴ്‌സിന് കേരള പിഎസ്‌സിയുടെ അംഗീകാരം

Image
ബി.വോക് (ബാച്ചലര്‍ ഓഫ് വൊക്കേഷന്‍) കോഴ്‌സിന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ബി.വോക് കോഴ്‌സ് യുജിസി ആവിഷ്‌കരിച്ചത്. എന്നാല്‍ കേരളത്തില്‍ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ ഈ കോഴ്‌സ് പഠിപ്പിക്കുന്നുള്ളു. അതിനാല്‍ വിദ്യാര്‍ഥികള്‍ ഈ കോഴ്‌സ് ചെയ്യാന്‍ കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പിഎസ്‌സിയുടെ അംഗീകാരമില്ലാത്തത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പിഎസ്‌സിക്ക് ജൂണ്‍ 23-ന് നല്‍കിയ കത്തിന് മറുപടിയായാണ് ബി.വോക് ബിരുദം, ബിരുദ യോഗ്യത ആവശ്യമുള്ള ഉദ്യോഗങ്ങള്‍ക്കുള്ള യോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പിഎസ്‌സി അറിയിച്ചത്.  അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ വൈദഗധ്യം നേടുന്നതിനുള്ള പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ബിരുദതല വിദ്യാഭ്യാസം നേടുന്നതിനായി ആവിഷ്‌കരിച്ച മൂന്ന് വ...

പ്ലസ്ടു: കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് ഈടാക്കില്ല

2020–21ലെ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളിൽനിന്ന് ട്യൂഷൻ ഫീയും സ്പെഷൽ ഫീയും ഈടാക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണിത്. ഒട്ടേറെ വിദ്യാർഥികൾ ഫീസ് അടച്ചിരുന്നില്ല. ഫീസ് അടച്ച വിദ്യാർഥികൾക്ക് തുക തിരിച്ചു നൽകാൻ നിർദേശം നൽകും.  റഗുലർ ക്ലാസ് ഇല്ലെന്നുപറഞ്ഞു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നിഷേധിച്ച വിദ്യാഭ്യാസ വകുപ്പ്, കായിക മേളകൾക്കും മറ്റു പാഠ്യേതര പരിപാടികൾക്കുമായി സ്പെഷൽ ഫീ വാങ്ങുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.  സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ...

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയില്‍

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി  സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. വിദഗ്ധ സമിതി റിപ്പോർട്ടും പ്രൊജക്ട് റിപ്പോർട്ടും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.  രണ്ട് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

G-SUITE (GOOGLE WORKSPACE FOR EDUCATION) TEACHER TRAINING MODULE

Image
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്കൂളുകളിൽ ഓൺലൈൻ പഠനത്തിനായി ജി-സ്യൂട്ട് (ഗുഗിൾ വർക്ക്സ്പെസ് ഫോർ എഡ്യൂക്കേഷൻ) പ്ലാറ്റ് ഫോം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഒരു ഓണ്‍ലൈന്‍ പഠനസംവിധാനം (LMS) എന്ന നിലയില്‍ അതിന് അദ്ധ്യാപകരെ സജ്ജരാക്കുന്നതിന് ഈ പരിശീലന മൊഡ്യൂൾ സഹായിക്കും. Click here to download G-Suite (Google Workspace for Education) Teacher Training Module

PLUS ONE MODEL EXAMINATION

സെപ്റ്റംബർ മാസം 6 ആം തീയതി മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് മുന്നോടി ആയി സർക്കാർ നടത്തുന്ന മോഡൽ പരീക്ഷയുടെ ചോദ്യങ്ങൾ ഇവിടെ നിന്നും കുട്ടികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹയർസെക്കണ്ടറിയുടെ സൈറ്റിൽ ( http://www.dhsekerala.gov.in ) വന്ന ശേഷം മാത്രമേ ഈ സൈറ്റിൽ ചോദ്യങ്ങൾ ലഭ്യമാകൂ. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ അതേ മാതൃകയിൽ തന്നെ ആയിരിക്കും പൊതുപരീക്ഷയ്‌ക്കും ചോദ്യങ്ങൾ വരുന്നത്   VHSE MANAGEMENT Answer key      31-08-2021 After Noon session   1.30PM               Subject &  Question Paper Answer Key  Malayalam                         Hindi                    ...