Posts

വൊക്കേഷണൽ ഹയർ സെക്കൻഡറി: മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 ഹയർ സെക്കൻഡറി(വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 18 വൈകീട്ട് 4 വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ പ്രവേശനം നേടാം. മൂന്നാം അലോട്ട്‌മെന്റിൽ വിദ്യാർഥികൾക്ക് സ്ഥിര പ്രവേശനമാണ് ലഭിക്കുന്നത്. അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ഒക്ടോബർ 18-ന് വൈകീട്ട് 4-ന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാൽ പ്രവേശനപ്രക്രിയയിൽനിന്നു പുറത്താകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം

സർക്കാർ സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിക്കും. ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.  പൗരന്മാര്‍ക്കു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍/ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണിത്. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം എ...

സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ

Image
I. പശ്ചാത്തലം  കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020-21 അക്കാദമിക വർഷം മുതൽ ഇതുവരെയും സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 2021 നവംബർ ഒന്നു മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുന്നതാണ്. നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് ഈ മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. II. പൊതു നിർദ്ദേശങ്ങൾ 1. രക്ഷകർത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്. 2. കുട്ടികൾ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്. 3. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽ പരമാവധി രണ്ട് കുട്ടികളാവാം. 4. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികൾ ഹാരജാകാവുന്നതാണ്. 5. സ്കൂളുകളുടെ സൌകര്യാർത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താ...

പ്ലസ്സ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പ്രവേശനം ഒക്ടോബർ 7,12,16,20,21 തീയതികളിൽ പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്ലസ് വൺ സിംഗിൾ വിൻഡോ സെക്കൻ്റ് അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം? ഏകജാലക സംവിധാനത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പോർട്ടലിലെ കാൻഡിഡേറ്റ് ലോഗിനിൽ അവരുടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്. അത് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം. ഘട്ടം 1 : http://www.hscap.kerala.gov.in സന്ദർശിക്...

സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

Image
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.   ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും.  കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല.  ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സ...

സൗജന്യ ബി.ടെക്​ പഠനനം ; ​ലെഫ്​റ്റനൻറായി ജോലി - ​ പ്ലസ്​ടുകാർക്ക്​ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ അവസരം

ഇന്ത്യൻ നാവികസേന 10+2 (ബി. ടെക്) കേഡറ്റ് എൻട്രി സ്കീമിന് കീഴിലുള്ള നാല് വർഷത്തെ ബി.ടെക് ഡിഗ്രി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in ൽ കോഴ്സിന് അപേക്ഷിക്കാം.  ശാസ്​ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ്​ടു വിജയികൾക്ക്​ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബി.ടെക്​ പഠിക്കാം, ​ലെഫ്​റ്റനൻറായി ജോലി നേടാം.  10 + 2 (ബി.ടെക്​) കാഡറ്റ്​ എൻട്രി പദ്ധതി പ്രകാരമാണ്​ തെരഞ്ഞെടുപ്പ്​.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 ഒക്ടോബർ 10 എജുക്കേഷൻ എക്​സിക്യൂട്ടിവ്​ & ടെക്​നിക്കൽ ബ്രാഞ്ചുകളിലാണ്​ അവസരം. മൊത്തം ഒഴിവുകളിൽ 5 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിനും 30 എണ്ണം എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകൾക്കുമാണ്. കോഴ്​സ്​ 2022 ജനുവരിയിൽ ആരംഭിക്കും. ഔദ്യോഗിക വിജ്ഞാപനം www.joinindiannavy.gov.in ൽ നിന്ന്​ ഡൗൺലോഡ്​ ചെയ്യാം. ജെഇഇ മെയിൻ 2021 (ബിഇ/ ബിടെക്കിന്) പരീക്ഷ എഴുതിയ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.  സീനിയർ സെക്കൻഡറി/തത്തുല്യ ബോർഡ്​ പരീക്ഷയിൽ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ മൊത്തം 70 ശതമാനം മാ...

II Year NSQF THEORY VOL 5 - Management

Image