Posts

എസ്എസ്എൽസി, പ്ലസ് ടു വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ കുട്ടികൾ തന്നെ വിലയിരുത്തും; കേരളം മാതൃകയെന്ന് മന്ത്രി വി.ശിവൻകുട്ടി

Image
രാജ്യത്ത് തന്നെ ആദ്യമായി പൊതു വിദ്യാഭ്യാസ മേഖലയിൽ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ കുട്ടികൾ വിലയിരുത്തുന്നു. മൂല്യനിർണയത്തിന്റെ ഭാഗമായി പരീക്ഷകൾ എല്ലാകാലത്തും അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് വിലയിരുത്തി വന്നത്. ഈ ശൈലിയിൽ നിന്നുള്ള വിപ്ലവാത്മക മാറ്റത്തിനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയ്യാറെടുക്കുന്നത്. ഈ വിലയിരുത്തലിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ വരുന്ന വർഷങ്ങളിൽ പരീക്ഷാ ചോദ്യപേപ്പറുകൾ കൂടുതൽ കുറ്റമറ്റരീതിയിൽ തയ്യാറാക്കാനാകും. ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വരും വർഷങ്ങളിൽ വിപുലീകരിക്കും. മറ്റൊരു വേറിട്ട കേരള മാതൃകയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ആദ്യത്തെയും അവസാനത്തേതുമായ ഉത്തരം കുട്ടികളാണ്. എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. വിദ്യാഭ്യാസത്തിലെ അവിഭാജ്യഘടകമായ മൂല്യനിർണയ രീതികൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്കരണ വേളയിൽ മൂല്യനിർണയ രീതി...

Public Finance Management System (PFMS)-Help file

Image
പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം (PFMS) ഒരു ഓൺലൈൻ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനാണ്. ഇത് ഇന്ത്യാ ഗവൺമെന്റ്, ധനകാര്യ മന്ത്രാലയം, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് എന്നിവയുടേതാണ്. നൂതന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സംവിധാനമാണിത്. സമഗ്ര ശിക്ഷ കേരളയുടെ (എസ്എസ്കെ) സാമ്പത്തിക കാര്യങ്ങൾ ഈ വർഷം മുതൽ ഈ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ വഴി ചെയ്യപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഏജൻസി അഡ്മിനിസ്ട്രേറ്റർ, ഏജൻസി ഡാറ്റ അപ്രൂവർ, ഏജൻസി ഡാറ്റാ ഓപ്പറേറ്റർ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ തലവൻ ഏജൻസി അഡ്മിനിസ്ട്രേറ്ററും കൂടാതെ PFMS-ൽ ADO ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഏജൻസി ഡാറ്റ അപ്രൂവറും ആണ്. ADO എന്നത് ഉപയോക്തൃ ഐഡിയാണ് കൂടാതെ ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നു. ഇത് സാധാരണയായി ഒരു സ്ഥാപനത്തിലെ ക്ലർക്ക് അല്ലെങ്കിൽ അക്കൗണ്ടന്റ് ആണ്. ഡാറ്റ അപ്രൂവർ, ഡാറ്റ ഓപ്പറേറ്റർ ക്രിയേഷൻ എന്നിവയ്‌ക്കൊപ്പം ധനവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലുള്ള ഫണ്ട് പ്രവർത്തനങ്ങൾക്കായി, വെണ്ടർമാരും രൂപീകരിക്കും.  എങ്ങനെ ലോഗിൻ ചെയ്യാം, ഡാറ്റാ ഓപ്പ...

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി: സൗജന്യമായി ഡൗൺലോഡ് ചെയ്യാം

Image
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ (Kite gnu/Linux 20.04)എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മഖ്യമന്ത്രി പിണറായി വിജയ‍ന്‍ പ്രകാശനം ചെയ്തു. സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പിസെന്ററുകള്‍, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയവർക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സൗജന്യമായി ഉപയോഗിക്കാനാകും. നിയമസഭാ ഹാളില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെയും കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍സാദത്തിന്റെയും സാന്നിദ്ധ്യത്തില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടണ്‍ഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്‍ഡേറ്റുകളും ഉള്‍പ്പെട...

SLI, GIS Policy & Passbook DUPLICATE

SLI, GIS Policy & Passbook DUPLICATE CLARIFICATION ജില്ലാ ഇൻഷ്വറൻസ് ഓഫീസുകളിൽ നിന്നും ഓഫീസ് വിലാസങ്ങളിലേയ്ക്ക് സാധാരണ തപാലിൽ അയച്ചിട്ടുള്ള സംസ്ഥാന ലൈഫ് ഇൻഷ്വറൻസ് പോളിസി രേഖകൾ ലഭിച്ചിട്ടില്ല എന്ന പരാതി പോളിസിയുടമകളിൽ നിന്നും ലഭിക്കുകയും തങ്ങൾ കൈപ്പറ്റാത്ത രേഖകൾക്കായി ഡ്യൂപ്ലിക്കേറ്റ് പോളിസി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും സാമ്പത്തികചെലവുകളും ബാധകമാക്കുന്നത് സംബന്ധിച്ച് തടസവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പോളിസി ഉടമയുടെയും ഡെസ്പാച്ച് കം സ്റ്റാംപ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഓഫീസ് മേധാവിയുടെയും സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ മുദ്രപത്രവും ഫീസും ഒഴിവാക്കി പോളിസിയുടെ പകർപ്പ് അനുവദിക്കുവാൻ അസിസ്റ്റന്റ് ഡയറക്ടർ /ജില്ലാ ഇൻഷ്വറൻസ് ആഫീസർമാർക്ക് ചുവടെ പറയുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് അനുമതി നല്കുന്നു.  സംസ്ഥാന ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടിയിട്ടുള്ള പോളിസി ഉടമകൾക്ക് നോമിനേഷൻ മാറ്റന്നതിനായി ചില ജില്ലാ ഇൻഷ്വറൻസ് ഓഫീസുകളിൽ നിലവിൽ ഫീസ് ഈടാക്കി വരുന്നുണ്ട്. സർവീസ് ചട്ടങ്ങളുടെ ഭാഗമായും സർക്കാർ കാലാകാലങ്ങളിലായി നല്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലും നിർബന്ധിതമായി അ...

പാഠ്യപദ്ധതിയില്‍ വന്‍ പരിഷ്‌കാരങ്ങള്‍, കോര്‍ കമ്മിറ്റി രൂപവത്കരിച്ചു

പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റി നിലവിൽ വന്നു: പാഠപുതകങ്ങളുടെ ഉള്ളടക്കത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടും  സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണത്തിനായി കരിക്കുലം കമ്മിറ്റിയും കോർകമ്മിറ്റിയും രൂപീകരിച്ചു. സ്കൂൾ തലത്തിലെ വിദ്യാഭ്യാസ  പാഠ്യപദ്ധതി പരിഷ്കരണത്തിനായി വിദ്യാഭ്യാസ മന്ത്രി ചെയർമാനായുള്ള കരിക്കുലം കമ്മിറ്റിയാണ് രൂപീകരിച്ചത്. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടർച്ചയായി സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം നടത്തുന്നതിനുള്ള അനുമതി നൽകുകയും, പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ചുമതല എസ്.സി.ഇ.ആർ.ടി ഡയറക്ടറെ ഏല്പിപ്പിക്കുകയും ചെയ്തിട്ടുണ്ട് പ്രീസ്ക്കൂൾ വിദ്യാഭ്യാസം, സ്ക്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുക. പാഠ പുസ്തകങ്ങളിൽ ലിംഗനീതി, പരിസ്ഥിതി എന്നിവയ്ക്ക് പ്രാധാന്യം നൽകും. പാഠപുതകങ്ങളുടെ ഉള്ളടക്കത്തിൽ വിദഗ്ധരുടെ അഭിപ്രായം ആരായും. 2013 ൽ ആണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത് . കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് പരിഷ്കൃത സമൂഹത്ത...

അടുത്ത വർഷം മുതൽ ഫോക്കസ് ഏരിയ ഇല്ല: ജൂണിലെ പ്ലസ് വൺ പരീക്ഷയ്ക്കും

അടുത്ത അധ്യയന വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫോക്കസ് ഏരിയ സമ്പദായം നടപ്പാക്കില്ല. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാ കില്ല.കോവിഡ് കാലത്ത് സ്കൂളുകളിലെ പ്രവർത്തനം മുടങ്ങിയതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചത്. കോവിഡ് സാഹചര്യം മാറി സ്കൂളുകളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക് മാറിയതിനെ തുടർന്നാണ് ഫോക്കസ് ഏരിയ സമ്പ്രദായവും മാറ്റുന്നത്. അധ്യാപകരുടെ യാത്രയയപ്പുയോഗത്തിലാണ് മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചാണെങ്കിലും എ (80% മാർക്ക്) എ പ്ലസ് (90%) ഗ്രേഡുകൾ വാങ്ങണമെങ്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം എന്നാണ് നിർദേശം. 70% മാർക്ക് മാത്രമാണ് ഫോക്കസ് ഏരിയയിൽ നിന്നു നേടാൻ കഴിയു. ബാക്കി 30% മാർക്ക് ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള ചോദ്യങ്ങളിൽ നിന്നാണ് ഉണ്ടാകുക. ഇനി മുൻകാലങ്ങളിലെതു പോലെ പരീക്ഷയ്ക്കായി മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം.

പ്ലസ് ടു പരീക്ഷകളിൽ മാറ്റം: ടൈം ടേബിൾ പുനഃക്രമീകരിച്ചു

ജെഇഇ മെയിൻ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷകളിൽ മാറ്റം. ഈ തിയതികളിലെ പരീക്ഷകളിൽ മാറ്റം വരുത്തി ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റി. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല. Date Subjects 30-03-2022 Wednesday SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD),ELECTRONIC SYSTEMS 01-04-2022 Friday CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH 05-04-2022 Tuesday MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY 07-04-2022 Thursday PART II LANGUAGES, COMPUTER INFORMATION TECHNOLOGY (OLD,COMPUTER SCIENCE AND INFORMATION TECHNOLOGY 11-04-2022 Mondaay GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY 13-04-2022 Wednesday BIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE 22-04-...