Time to travel..അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...
അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി... ഇപ്പോഴേ യാത്ര പ്ലാന്‍ ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ.. കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011) കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.. സംസ്ഥാന സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് കോളേജുകളിലെയും ജീവനക്കാർ, മുഴുവൻ സമയ കണ്ടിജന്റ് ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങൾ മുതലായവയ്ക്ക് ബാധകമാണ്. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും ദിവസ വേതനത്തിനും കരാർ ജീവനക്കാർക്കും LTC ബാധകമല്ല ജീവനക്കാരന്റെ ഭാര്യ/ഭർത്താവ്, അവരുടെ ജീവിച്ചിരിക്കുന്ന അവിവാഹിതരായ കുട്ടികൾ / സ്റ്റെപ് മക്കൾ അല്ലെങ്കിൽ നിയമപരമായി ദത്തെടുത്ത കുട്ടികൾ എന്നിവരടങ്ങുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ബാധകമാണ്, അത് ജീവനക്കാരനെ പൂർണ്ണമായി ആശ്രയിക്കുകയും സേവന ബുക്കിൽ രേഖപ്പെടു...