Posts

കേരളത്തിൽ എല്ലാ കോളേജുകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി: കൂടാതെ പ്രസവത്തിനും അവധി പ്രഖ്യാപിച്ചു

 സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് ഉത്തരവായി. മന്ത്രി ഡോ. ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം – മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി

എന്റോള്‍ഡ് ഏജന്റ് തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Image
പഠിച്ചിറങ്ങിയ ഉടൻ 4.5 ലക്ഷം വരെ ശമ്പളം, സ്വദേശത്തും വിദേശത്തും നിരവധി അവസരങ്ങൾ; അധികമാർക്കും അറിയാത്ത ഈ കോഴ്സ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ഹയര്‍ ആന്റ് ട്രെയിന്‍ മാതൃകയില്‍ ഉടന്‍ ആരംഭിക്കുന്ന എന്റോള്‍ഡ് ഏജന്റ് തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ബി.ബി.എ, എം.ബി.എ ബിരുദധാരികള്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. യു.എസ് ടാക്‌സേഷന്‍ രംഗത്ത് ഉയര്‍ന്ന ജോലിയും പ്രതിഫലവും ഉറപ്പ് നല്‍കുന്ന കോഴ്‌സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഫെഡറല്‍ ഏജന്‍സിയായ ഐ.ആര്‍.എസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാനുള്ള പദവിയുള്ള ഒരു പ്രൊഫഷണലാണ് എന്റോള്‍ഡ് ഏജന്റ് (ഇ.എ). നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് നടത്തുന്ന സ്പെഷ്യല്‍ എന്റോള്‍മെന്റ് പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് നേടുന്ന വിദ്യാര്‍ത്ഥികള്‍ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധിക...

ഹയർ സെക്കന്ററി (വൊക്കേഷണൽ) ക്ലാസുകൾക്ക് പരിഷ്ക്കരിച്ച മാസ്റ്റർ ടൈംടേബിൾ: ടൈം ടേബിൾ കാണാം

Image
 ഹയർ സെക്കന്ററി (വൊക്കേഷണൽ) സ്കൂളുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കിയുള്ള മാസ്റ്റർ ടൈംടേബിൾ പരിഷ്ക്കരിച്ച് പുറത്തിറക്കി. വൊക്കേഷണൽ വിഷയങ്ങളുടെ പാഠ്യ ദിനങ്ങൾ ആഴ്ചയിൽ 6 നിന്നും 5 ദിവസമാക്കി പരിമിതപ്പെടുത്തിയും ശനിയാഴ്ചകൾ  അവധിദിനങ്ങളാക്കിക്കൊണ്ടുമുള്ള ടൈം ടേബിളാണ് പുറത്തിറക്കിയത്. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തിയിട്ടുണ്ട്. വൊക്കേഷണൽ വിഷയങ്ങൾക്ക് ആകെ അനുവദിച്ചിട്ടുള്ള പീരിയഡുകളുടെ ശരാശരി 40ശതമാനം വൊക്കേഷണൽ തീയറിയും 60 ശതമാനം വൊക്കേഷണൽ പ്രായോഗിക പരിശീലനവും ആയതിനാൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ക്ലാസ്സുകൾക്ക് ആഴ്ചയിൽ 3 മണിക്കൂർ 30 മിനിട്ടു വീതവും പ്രായോഗിക പരിശീലന ക്ലാസ്സുകൾക്ക് 5 മണിക്കൂർ വീതവുമാണ് ഉണ്ടായിരിക്കുക. വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ഭാഗം അതത് വിഷയങ്ങളിലെ വൊക്കേഷണൽ ടീച്ചർമാരാണ് പഠിപ്പിക്കേണ്ടത്. വൊക്കേഷണൽ ഇൻസ്ട്രക്ടർ ലഭ്യമായ കോഴ്സുകളിലെ/ബാച്ചുകളിലെ പ്രായോഗിക പരിശീലനത്തിനുള്ള പീരീയഡുകൾ വൊക്കേഷണൽ ടീച്ചർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ എന്നിവർ ചേർന്നാണ് Combined Teaching കൈകാര്യം ചെയ്യേണ്ടത്. ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ലഭ്യമായ കോഴ്സ...

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് 1000രൂപ സാംസ്കാരിക സ്കോളർഷിപ്പ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ’ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് ആയിരം രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് അനുവദിക്കും. സ്കൂൾ കലോത്സവത്തിന് ഒരുങ്ങുന്ന കോഴിക്കോട് വിക്രം മൈനത്ത് സന്ദർശനം നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രി പി.എ മുഹമ്മദ് റിയാസും ശിവൻകുട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഒറ്റത്തവണയാണ് സ്കോളർഷിപ്പ് നൽകുക. എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്കാണ് ആയിരം രൂപ അനുവദിക്കുക. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു

വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിനം ചുരുക്കി

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ പ്രവർത്തിദിനങ്ങൾ അഞ്ചായി ചുരുക്കി. നിലവിൽ ശനിയാഴ്ച അടക്കം ആഴ്ചയിൽ 6 ദിവസമാണ് പ്രവർത്തിദിനം. ശനിയാഴ്ച പ്രവൃത്തിദിവസമായി തുടരുന്ന ഏക വിഭാഗം വൊക്കേഷണൽ ഹയർ സെക്കന്ററി മാത്രമാണ്. പൊതുവിദ്യാലയങ്ങളിൽ നിലവിൽ ആറ് പ്രവൃത്തി ദിവസങ്ങൾ കോഴ്സിന്റെ ഭാഗമായി നിൽക്കുന്നത് വിദ്യാർത്ഥികളിൽ കടുത്ത പഠനഭാരവും മാനസിക സംഘർഷവും സൃഷ്ടിക്കുന്നുണ്ട്. കൂടാതെ കലാ-കായിക പുതുക്കിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സമയക്കുറവിനും കാരണമാകുന്നു. വി.എച്ച്.എസ്.ഇ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂട് (NSQF) കോഴ്സുകളുടെ അധ്യയന സമയം 1120 മണിക്കൂറിൽ നിന്നും 600 മണിക്കൂറായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ആഴ്ചയിൽ 6 ദിവസം ക്ലാസ്സ് നടന്നു വരുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചും നിലവിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ ആകെ പഠന സമയത്തിൽ ആഴ്ചതോറും വന്നിട്ടുള്ള കുറവ് പരിഗണിച്ചും പിരീയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായിത്തന്നെ നിലനിർത്തിക്കൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സിന്റെ അദ്ധ്യയന ദിനം ആഴ്ചയിൽ 5 ദിവസമായി പരിമിതപ്പെടുത്തി പൊതു വിദ്യാഭ്യാസ ഡയ...

വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി

Image
അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ ഗ്രേസ്മാര്‍ക്ക് വിതരണത്തില്‍ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച്‌ നീതിയുക്തമായ രീതിയിലായിരിക്കും മാര്‍ക്ക് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വി.എച്ച്‌.എസ്.ഇ വിഭാഗം സംഘടിപ്പിച്ച 'മഹിതം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡയറക്ടറേറ്റ്തല അവാര്‍ഡ് സമര്‍പ്പണവും എന്‍.എസ്.എസ് സപ്തദിന ക്യാമ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തി. എന്‍.എസ്.എസ് വി.എച്ച്‌.എസ്.ഇ വിഭാഗത്തില്‍ 2021-22 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച യൂണിറ്റുകളായി മലപ്പുറം ബി.പി. അങ്ങാടി ജി.വി.എച്ച്‌.എസ്.എസ് ഗേള്‍സും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്‌.എസ്.എസ് ഗേള്‍സും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍മാര്‍ ബി.പി ...

ലോകകപ്പ് വിജയിയെ കാത്തിരിക്കുന്നത് 347 കോടി രൂപ; ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായവര്‍ക്ക് 74 കോടി വീതം

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും. ...