Posts

മൊബൈൽ ഫോണിലൂടെ സർക്കാർ സേവനങ്ങൾ

സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടി നടക്കേണ്ടതില്ല. കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ എന്തും സാധ്യം. റേഞ്ച് ഉള്ളിടത്ത് ഇരുന്നാൽ മതി. അത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചിലത് ഇതാ... ഉമാങ് UMANG കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ ഇന്റഗ്രേറ്റഡ് പോർട്ടലാണ് ‘ഉമാങ്’. മലയാളമടക്കം 13 ഭാഷകളിൽ ലഭ്യമാണ്. പ്രോവിഡന്റ് ഫണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡിജിലോക്കർ, ഭാരത് ബിൽ പേയ്മെന്റ്, ദേശീയ സ്കോളർഷിപ് പോർട്ടൽ, ജൻ ഔഷധി കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഇലക്ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം, ഇൻകം ടാക്സ്, ഗതാഗത വകുപ്പ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി എന്നിവയടക്കം 1500ൽ കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കാം. ജൻസമർഥ് (JANSAMARTH) വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്രസർക്കാരിന്റെ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളുടെ 13 ലോണുകൾക്ക് ഇതുവഴി അപേക്ഷിക്കാം. 4 കാറ്റഗറികളിലാണു ലോൺ ലഭിക്കുക. ബിസിനസ് ആവശ്യങ്ങൾക്കു ധനസഹായം നൽകുന്ന മുദ്ര ലോണിന് അപേക്ഷിക്കേണ്ടതും ഇതുവഴിയാണ്. ഒരു ചാർജും ഈടാക്കുന്നില്ല. യുടിഎസ...

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ നടത്തിപ്പ്‌ രീതി മാറ്റിയത്‌ പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ്‌ വൺ ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷകൾ രണ്ടാം വർഷ വാർഷിക പരീക്ഷയോട്‌ ഒപ്പമാക്കിയതിനെതിരെ ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഒന്നുകൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം വർഷ പഠനത്തിന്‌ കൂടുതൽ ദിവസങ്ങൾ ലഭ്യമാക്കാനാണ്‌ അധ്യായന വർഷാരംഭത്തിലെ സപ്ലിമെന്ററി പരീക്ഷ വർഷാവസാനമാക്കിയത്‌. അധ്യാപർക്കും വിദ്യാർഥികൾക്കും ഉപകരാപ്രദ്രമാണെന്ന്‌ കണ്ടാണ്‌ നടപ്പാക്കിയത്‌. എന്നാൽ ചില കേന്ദ്രങ്ങളിൽനിന്ന്‌ സംഘടിതമായി ഇതിനെതിരെ ആക്ഷേപം ചൊരിയുന്നുണ്ട്‌. അത്‌ മുഖവിലയ്‌ക്ക്‌ എടുക്കുന്നില്ല.  എന്നാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമം അവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനപരിശോധനയ്‌ക്ക്‌ വിധേയമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി വ്യക്തമാക്കി.

കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന BSc നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രീ കോഴ്സുകളി ലേക്ക് നിംഹാൻസ് (NIMHANS) എൻട്രൻസ് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു നിംഹാൻസിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ബി എസ് സി നേഴ്സിംഗ് ഉൾപ്പെടെ ഉള്ള വിവിധ ബി.എസ്.സി പ്രോഗ്രാമുകളിലേക്കു അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ Bsc Nursing Bsc Anesthesia Technology Bsc Radiography BSc Clinical Neurophysiology Technology  ജൂലൈ 7 വരെ അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് കോഴ്സ് ഒന്നിന് 1000 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്. SC, ST വിഭാഗങ്ങളിൽ പെട്ട കുട്ടികൾക്ക് കോഴ്സ് ഒന്നിന് 750 രൂപ ആണ് അപ്ലിക്കേഷൻ ഫീസ്. എൻട്രൻസ് എക്സാം ജൂലൈ 16 ന് ആയിരിക്കും. എൻട്രൻസ് റിസൾട്ട്‌ ജൂലൈ 20 ന് പ്രഖ്യാപിക്കും. ഓഗസ്റ്റ് 5 ന് അഡ്മിഷൻ നൽകി സെപ്റ്റംബർ ഒന്നിനു ക്ലാസ്സ്‌ തുടങ്ങാൻ ആണ്  നിലവിലെ സാധ്യത. കൂടുതല്‍ വിവരങള്‍ക്ക്: 1. Admission Notification 2. Prospectus for Undergraduate Courses 3. Apply Online

PLUS ONE TRIAL ALLOTMENT RESULTS PUBLISHED

 പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. Trial Allotment ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല. പ്രവേശനത്തിനായി ജൂൺ 19ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം.  ട്രയൽ അലോട്ട്മെൻറ് റിസൾട്ട് എന്തിന് പരിശോധിക്കണം? നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. അലോട്ട്മെൻറ് പ്രക്രിയയെ സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം. വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും.  ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ? 1️⃣ HSCAP അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക. 2️⃣ CANDIDATE LOGIN – SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ ന...

ബിരുദ പഠനം ഇനി 4 വർഷം, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു

സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.  മൂന്ന് വർഷം കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം. അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. ഈ വര്‍ഷം കോളജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല. നാലാം വർഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും. എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സാധ്യമായ കോളജുകളിൽ തുടങ്ങാമെന്ന് സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. നാല് വർഷ ബിരുദ കോഴിസിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശിതാ...

ഈ വർഷം 205 അധ്യയന ദിനങ്ങൾ: മാർച്ച് 31ന് സ്കൂൾ അടയ്ക്കും.

സ്കൂൾ അധ്യയന ദിവസങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു.  മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.  ഏപ്രിൽ ആദ്യവാരത്തെ പ്രവൃത്തിദിനം ഒഴിവാക്കി. മാർച്ച്‌ 31ന് സ്കൂൾ അടയ്ക്കും.  ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. പുതിയ തീരുമാനപ്രകാരം അക്കാദമി കലണ്ടർ പരിഷ്കരിക്കും.  പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു. 

Vocational higher secondary

Image