Posts

E-GRANTZ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Image
ഗവണ്മെന്റ്/എയ്ഡഡ് കോഴ്സുകളിൽ മെറിറ്റിൽ അഡ്മിഷൻ എടുത്ത SC,ST,OEC,OBC,OBC-H, General(Forward Caste) കാറ്റഗറികളിൽ പെടുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ ഇ ഗ്രാന്റ്സിന് അപേക്ഷിക്കാവുന്നതാണ്. OBC,OBC-H, General (Forward Caste) വിഭാഗത്തിൽ പെട്ട ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. SC,ST,OEC വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരധി ബാധകമല്ല. ഹയർ സെക്കന്ററി മുതൽ ഉയർന്ന കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. കോഴ്സിന്റെ ആദ്യ വർഷം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയവർക്ക് ഇ-ഗ്രാന്റ്സിന് അപേക്ഷിക്കാൻ സാധിക്കില്ല  അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ Admission Memo  SSLC Certificate +2 Mark list  Community Certificate /Caste Certificate  Income Certificate  Nativity Certificate Bank Passbook Aadhaar Copy Hostel Inmate Certificate Degree Certificate ( For PG Students) അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീ, എക്സാം ഫീ, സ്പെഷ്യൽ ഫീ തുടങ്ങിയവ ആണ് ലഭിക്കുക. SC,ST വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ ഗ്രാന്റ് കൂടെ ലഭിക്കുന്നതാണ്. ഇതിന്  ആ...

പ്ലസ് ടുവിന് 45 ശതമാനം മാർക്ക് നേടിയവർക്ക് എൻട്രൻസ് ഇല്ലാതെ എൻജിനീയറിങ് പ്രവേശനം നേടാം

 എൻജിനീയറിങ്  കോളേജുകളിൽ ഒഴിവുണ്ടാവുന്ന സീറ്റുകളിലേക്ക്  എൻട്രൻസ് എഴുതാത്തവർക്കും പ്രവേശനത്തിന് സർക്കാർ ഉത്തരവ്. സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എൻജിനീയറിങ് കോളജുകളിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം.പ്ലസ് ടുവിന് 45 ശതമാനം മാർക്കുള്ളവർക്ക് പ്രവേശനം ലഭിക്കും.  പഠിക്കാൻ കുട്ടികളില്ലാത്തതിനാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ് നൽകിയത്. ഇതുപ്രകാരം എൻട്രൻസ് കമ്മിഷണർ പ്രോസ്പെക്ടസ് ഭേദഗതി ചെയ്യും. എൻആർഐ ക്വോട്ടയിലൊഴികെ എൻട്രൻസ് യോഗ്യത നേടാത്തവർക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. പ്ലസ്ടു മാർക്കും എൻട്രൻസ് പരീക്ഷയിലെ സ്കോറും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10മാർക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുൾപ്പെടൂ. ഇതുപോലും ലഭിക്കാത്തവർക്കും, എൻട്രൻസ് പരീക്ഷയെഴുതാത്തവർക്കും ഇനി പ്രവേശനം കിട്ടും.  ഈ വിദ്യാർത്ഥികളുടെ പട്ടിക സാങ്കേതിക സർവകലാശാല അംഗീകരിക്കണം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷ...

Plus Two SAY/IMP Exam 2023 QP & Answer keys

  SAY Exam-2023 - Question Papers    SAY Exam-2023 Official - Answer Keys

പാരാ മെഡിക്കൽ രംഗത്തെ ചവറ് കോഴ്സുകളെ പറ്റി അറിഞ്ഞിരിക്കുക

Image
യൂണിവേഴ്സിറ്റികൾ 4 തരം, സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ്‌.  ഇതിൽ കേരളത്തിൽ 15 സ്റ്റേറ്റ് യൂണിവേഴ്സിറ്റീസ്  ഉണ്ട്.  ഗവണ്മെൻ്റും UGCയും അംഗീകരിച്ച യൂണിവേഴ്സിറ്റിക്ക് മാത്രമേ യൂണിവേഴ്സിറ്റി പരിധിക്ക് പുറത്ത് വെളിയിൽ കോളേജുകൾക്കു അഫിലിയേറ്റ് നൽകുവാൻ പറ്റു.  കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമേ കേരളത്തിൽ Health കോഴ്സുകൾ നടത്തുവാൻ കോളേജുകൾക്ക് അഫിലിയേഷൻ (Kerala University of Health Sciences) കൊടുക്കുവാൻ പറ്റൂ, ഈ യൂണിവേഴ്സിറ്റി affiliation കൊടുത്താൽ മാത്രം പാരാമെഡിക്കൽ കോഴ്സ് നടത്താൻ പറ്റില്ല.  കേരളത്തിലെ DIRECTORATE OF MEDICAL എഡ്യൂക്കേഷന്റെയും, കേരള സർക്കാരിന്റെയും, പാരാമെഡിക്കൽ കൗൺസിലിന്റെയും അഗീകാരം ഈ affiliation എടുക്കുന്ന മിനിമം 100 ബെഡഡ് ഹോസ്പിറ്റലിന് കാണണം, എങ്കിൽ മാത്രമേ കേരളത്തിൽ പാരാമെഡിക്കൽ കോഴ്സ് നടത്താവൂ.   എല്ലാ വർഷവും ജൂൺ, ജൂലൈ ,ഓഗസ്റ്റ് മാസങ്ങൾ അടുപ്പിച്ചു കേരള സർക്കാർ പത്രമാധ്യമങ്ങളിൽ പരസ്യം നൽകി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വഴിയും LBS ഏകജാലകം വഴിയും ഇത്തരം കോഴ്സുകൾക്ക് അപേക്ഷ സ്വീകരിക്കുന്നതും സീറ്റ് അലോട...

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജനറൽ നഴ്സിങ് പ്രവേശനം, 20% സീറ്റ് ആണ്‍കുട്ടികള്‍ക്ക് : ഇപ്പോള്‍ അപേക്ഷിക്കാം

ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിങ് സ്കൂളുകളിലെ ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛികവിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യപരീക്ഷ പാസ്സായവരാണ് അപേക്ഷിക്കേണ്ടത്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് പാസ്‌ മാർക്ക് മതി. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ആകെ 365 സീറ്റുകളാണുള്ളത്. ഇതിൽ 20 ശതമാനം സീറ്റ്‌ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in -ൽ ലഭിക്കും. അവസാന തീയതി: ജൂലായ് 20.

ഈ വർഷം കൂടി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞവർഷത്തെ പോലെ നടത്തും

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാറ്റി: പുതിയ പ്രഖ്യാപനം വന്നു ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ നടത്തില്ലെന്നും കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹയർ സെക്കന്ററിയിൽ പരീക്ഷകളുടെ ആധിക്യം മൂലം വളരെയധികം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ വർഷാന്ത്യ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തുന്നതിന് 2023 ഏപ്രിൽ 26ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാകാലം പൂർത്തിയാക്കാൻ മൂന്ന് മാസം ആവശ്യമാണ്. പരീക്ഷാ നോട്ടിഫിക്കേഷൻ പരീക്ഷാ തീയതിയ്ക്ക് കുറഞ്ഞത് രണ്ട് മാസം മുമ്പ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ചോദ്യപേപ്പർ നിർമാണം, അച്ചടി തുടങ്ങിയവ പൂർത്തിയാക്കുന്നതിനും ഫീസ് സ്വീകരിക്കൽ, ഇതിന്റെ വെരിഫിക്കേഷൻ തുടങ്ങി ഹാൾ ടിക്കറ്റ് വിതരണം വരെ സ്‌കൂളിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ തടസമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ച് ക്ലാസുകൾ കൃത്യമാകാൻ തുടങ്ങുമ്പോഴാണ് രണ്ടാം വർഷത്തിൽ പഠിക്കുന...

+2 കാരെ കരസേന വിളിക്കുന്നു

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യി​​​​​​​ൽ പ്ല​​​​​​​സ്ടു ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ൻ​​​​​​​ട്രി സ്കീം (​​​​​​​പെ​​​​​​​ർ​​​​​​​മ​​​​​​​ന​​​​​​​ന്റ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ) 50-ാമ​​​​​ത് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം ഓൺലൈനായി അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക. www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക "റിക്രൂട്ട്മെന്റ് / കരിയർ / പരസ്യ മെനുവിൽ" ടെക്നിക്കൽ എൻട്രി സ്കീം ജോബ് അറിയിപ്പ് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. അവസാനം നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ഡൗൺലോഡ് ചെയ്യുക. ശ്രദ്ധാപൂർവ്വം നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. ആവശ്യമായ വിശദാംശങ്ങൾ തെറ്റുകൾ കൂടാതെ കൃത്യമായി പൂരിപ്പിക്കുക. അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക. അവസാനമായി, രജിസ്റ്റർ ചെയ്ത വിശദാംശങ്ങൾ ശരിയാണെന്ന് പരിശോധിച്ച ശേഷം, സമർപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്...