Posts

പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാവുകയാണെന്ന് മന്ത്രി ചൂണ്ടികാട്ടി. മന്ത്രിയുടെ വർത്താ സമ്മേളനത്തിൽ നിന്ന്; 2007 ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 10 വർഷത്തിലേറെയായി ഇന്ന് നിലനിൽക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ആണുള്ളത്. 2007 ൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. കഴിഞ്ഞ 16 വർഷമായി അറിവിന്റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്...

ഹയർ സെക്കൻ്ററി മോഡൽ പരീക്ഷ ടൈം ടേബിൾ

Image
ഈ അധ്യയന വർഷത്തെ ഹയർ സെക്കൻ്ററി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരീക്ഷ 21ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ താഴെ;

ഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശം

:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം. ആഴ്ചയിൽ രണ്ട് പിരിയഡുകൾ വീതം ഓരോ ബാച്ചിനും ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുളായി മാറ്റണമെന്നാണ് അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്കുമാർ പുറത്തിറക്കിയസർക്കുലറിൽ പറയുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ശാരീരികക്ഷമത ഉറപ്പ് വരുത്തുന്ന രീതിയിൽ സ്പോർട്‌സ് ആക്ടിവിറ്റികളിലും കളികളിലും പങ്കെടുക്കുന്നതിനുള്ള അവസരം നൽകുന്നതിന് വേണ്ടിയാണ് രണ്ട് പിരീഡുകൾ മാറ്റിവച്ചിട്ടുള്ളത്. എന്നാൽ പല സ്ക്കൂളുകളിലും ആ പിരീഡുകളിൽ വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം നൽകുന്നില്ല എന്ന പരാതികൾ ഉണ്ടാവുന്നുണ്ട്. ബാലവകാശകമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുകയുണ്ടായി. ഈ സാഹചര്യത്തിൽ ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ടൈം ടേബിൾ പ്രകാരം അനുവദിച്ചിട്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുകൾ അതിനു വേണ്ടി മാത്രമായി വിനിയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. സ്ക്കൂളിനെ ഒരു യൂണിറ്റായി കണക്കാക്കുന്ന രീതിയിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ കായികാധ്യാപകന്റെ/കായികാധ്യാപികയുടെ സേവനം ഇതിനായി വിനിയോഗിക്കാം. അല്ലെങ്കിൽ ഹയർസെക്കണ...

ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം അല്ലെങ്കിൽ പഞ്ചസാര: സർക്കുലർ ഇറക്കിയ പ്രാധാന അധ്യാപികയ്ക്കെതിരെ നടപടിക്ക് നിർദേശം

 പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ മാനേജർക്കാണ് നിർദേശം നൽകിയത്. അടിയന്തിരമായി നടപടി സ്വീകരിക്കമെന്നാണ് നിർദേശം. പ്രധാന അധ്യാപിക ഇറക്കിയ സർക്കുലറിൽ പറയുന്നത് ഇങ്ങനെ; “പ്രിയ രക്ഷിതാക്കളെ, റവന്യൂജില്ലാ കലാമേള പേരാമ്പ്രയിൽ വെച്ച് നടക്കുകയാണല്ലോ. അതിനോടനുബന്ധിച്ച് ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായി ഓരോ സ്കൂളിനും ഓരോ ഇനങ്ങളാണ് നൽകിയിരിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ നിന്നും ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസവകു പ്പിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത് . ആയതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണ്. എല്ലാവരും സഹകരിക്കുമെന്ന പ്രതീക്ഷയോടെ… സ്നേഹപൂർവ്വം ഹെഡ്മിസ്ട്രസ് സി. റോസ്‌ലി. “ ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി...

SECOND TERMINAL EXAM TIME TABLE PUBLISHED

Image
:സംസ്ഥാനത്തെ സ്കൂളുകളിൽ അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക) ഡിസംബർ 12മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും. ഡിസംബർ 12മുതൽ 22വരെയാണ് പരീക്ഷ. യുപി, ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽപി വിഭാഗം 15നും ആരംഭിക്കും. ഈ വിഭാഗം പരീക്ഷകൾ 21ന് അവസാനിക്കും. ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 വരെയാണ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്. ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രുമെന്റ് പ്രോഗ്രാം(ക്യുഐപി) നിരീക്ഷണ സമിതി യോഗത്തിലാണ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചത്. Time Table & Study Materials

വിവിധ കേന്ദ്ര സേനകളിൽ കോൺസ്റ്റബിൾ, റൈഫിൾമാൻ നിയമനം: 26,146 ഒഴിവുകൾ

 രാജ്യത്തെ വിവിധ കേന്ദ്ര സേനകളിലെ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ (HD), റൈഫിൾമാൻ തസ്തികകളിലാണ് നിയമനം. നിലവിൽ 26,146 ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. 21,700 രൂപ മുതൽ 69,100 രൂപവരെയാണ് ശമ്പളം.ഒബ്ജെക്ടീവ് മാതൃകയിലാണു പരീക്ഷ. മലയാളത്തിലും ചോദ്യങ്ങൾ ലഭിക്കും. എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. 100 രൂപയാണ് പരീക്ഷാഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസ് വേണ്ട. ഓൺലൈൻ രജിസ്ട്രേഷനായി https://ssc.nic.in സന്ദർശിക്കുക. സേനകളും ഒഴിവുകളും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF). ആകെ 11,025 ഒഴിവുകൾ ഉണ്ട്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF). ആകെ 6174 ഒഴിവുകൾ. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF). ആകെ 3337 ഒഴിവുകൾ. ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് (ITBP). ആകെ 3189 ഒഴിവുകൾ. അസം റൈഫിൾസ് (AR). ആകെ 1490 ഒഴിവുകൾ. സശസ്ത്ര സീമാ ബൽ (SSB). ആകെ 635 ഒഴിവുകൾ. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) ആകെ 296 ഒഴിവുകൾ. തസ്തിക വിവരങ്ങൾ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), സെ...

സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2023-24

Image
 ഈ അധ്യയനവര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 22.11.2023 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡിസംബര്‍ 1 നാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും സമയക്രമവും ചുവടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 27.11.2023 (3 മണി വരെ) നാമനിര്‍ദ്ദേശ പത്രിക പരിശോധിച്ച് അവ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (12 മണി) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (3 മണി വരെ) മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 29.11.2023 വോട്ടെടുപ്പ് തീയതി 01.12.2023 (11 മണി വരെ) വോട്ടെണ്ണല്‍ തീയതിയും സമയവും 01.12.2023 (1 മണി വരെ) പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 04.12.2023 സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 04.12.2023 സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇവിടെ   Click Here to Download Circular dated 5/11/2017 on School Parliament  Click Here to Download various Election Forms Click Here to Downloa...