Posts

കോഴ്സുകളുടെ അംഗീകാരങ്ങളെ കുറിച്ച് തന്നെ ......

😲😲വല്ലാത്തൊരു പുലിവാലായിപ്പോയി സർ,  ഞാൻ പഠിച്ചത് ബിഹാറിൽ നിന്ന്. പഠിച്ചതായ  കോഴ്സിന് കേരളത്തിൽ അംഗീകാരമില്ല എന്ന് പലരും പറയുന്നു. സാറൊന്ന് സഹായിക്കുമോ?? 😲😲 സർ , സംസ്ഥാനത്തിന് പുറത്തെ യൂണിവേഴ്സിറ്റിയുടെ പേരിൽ കേരളത്തിലെ ഒരു കേന്ദ്രം നടത്തുന്ന പാരാമെഡിക്കൽ കോഴ്സ് കഴിഞ്ഞതാണ് ഞാൻ. കേരളത്തിലെ സർക്കാർ ആരോഗ്യ മേഖലയിൽ ജോലിക്ക് അത് യോഗ്യതയല്ലെന്നും കേരള ആരോഗ്യ സർവകലാശാല അത് അംഗീകരിച്ചിട്ടില്ലെന്നും തുല്യത കൊടുക്കുന്നില്ലെന്നും കേരളത്തിൽ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ കിട്ടില്ലെന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ഡിഗ്രി രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടെ നിന്ന് പറഞ്ഞു. സാറൊന്ന് സഹായിക്കുമോ? ഇന്ന് അതിരാവിലെ രണ്ട് കുട്ടികൾ വിളിച്ച് ചോദിച്ചതാണ്. കോഴ്സുകളുടെ അംഗീകാരത്തെ കുറിച്ച്, അവ പഠിച്ചിറങ്ങിയാൽ അതിന് തുല്യത കിട്ടുന്നതിനെ കുറിച്ച് പലർക്കും അറിവില്ല. അല്ലെങ്കിൽ തന്നെ നൂറായിരമാണ് സംശയങ്ങൾ. നമുക്കിക്കാര്യമൊന്ന് വിശദമായി മനസിലാക്കി വെക്കാം പഠിച്ചിറങ്ങിയ കോഴ്സിൻ്റെ അംഗീകാരം എങ്ങനെ അറിയാം? കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ -ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ...

പ്രതിഭാധനരായ കുട്ടികളെ ആദരിക്കാം: പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് അപേക്ഷിക്കൂ!

Image
കുട്ടികളിലെ അസാമാന്യ നേട്ടങ്ങളെയും സാഹസിക പ്രവൃത്തികളെയും ആദരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന  പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2025-ലെ പുരസ്കാരത്തിനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ധീരത, കല, സംഗീതം, നൃത്തം, സാഹിത്യം, കായികം, സാമൂഹിക സേവനം, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി സംരക്ഷണം, കണ്ടുപിടുത്തങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച 18 വയസ്സിന് താഴെയുള്ള ഇന്ത്യൻ കുട്ടികൾക്ക് ഈ പുരസ്കാരത്തിന് അർഹതയുണ്ട്. രണ്ട് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്: ധീരതയ്ക്കുള്ള പുരസ്കാരം: അപകടകരമായ സാഹചര്യങ്ങളിൽ അസാധാരണ ധൈര്യവും സാമൂഹിക ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച കുട്ടികൾക്ക്. നേട്ടത്തിനുള്ള പുരസ്കാരം: വിദ്യാഭ്യാസം, കായികം, സാമൂഹിക സേവനം, ശാസ്ത്ര സാങ്കേതികവിദ്യ, പരിസ്ഥിതി, കലാ-സാംസ്കാരിക മേഖലകൾ, കണ്ടുപിടുത്തങ്ങൾ എന്നിവയിൽ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾക്ക്. പുരസ്കാരത്തിനുള്ള അർഹത: ഇന്ത്യൻ പൗരത്വമുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഏതെങ്കിലും ഒരു വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കണം. പുരസ്കാരത്...

അഗ്നിവീർ: വ്യോമസേനയിൽ അവസരം

 ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. അഗ്നിവീർ വായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ https://agnipathvayu.cdac.in വഴി ഓൺലൈനായി അപേക്ഷിക്കാം.  ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ. 03 ജൂലൈ 2004നും 03 ജനുവരി 2008നും (രണ്ട് തിയതിയും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാകണം.  എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി.  അഗ്നിവീർ വായു റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം https://agnipathvayu.cdac.in , https://careerindianairforce.cdac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093.

OEC, OBC(H) Pre-Metric Scholarship 2024-25

Image
 2024-25 അധ്യയനവര്‍ഷം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC വിഭാഗം വിദ്യാര്‍ഥികള്‍ക്കും OEC ആനുകബല്യ ലഭിക്കുന്ന OBC വിദ്യാര്‍ഥികള്‍ക്കുമുള്ള (OBC(H)) വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ egrantz പോര്‍ട്ടലിലൂടെ ജൂണ്‍ 15നകം സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷാഫോം സ്വീകരിക്കേണ്ടതില്ല എന്നാല്‍ വിവരശേഖരണത്തിനായി ചുവടെ നല്‍കിയ മാതൃകയിലുള്ള ഫോം ഉപയോഗിക്കാവുന്നതാണ്  OEC വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരപമാന പരിധിയില്ല . എന്നാല്‍ OBC (H) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയാന്‍ പാടില്ല.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂണ്‍ 15 Click Here for Egrantz Portal   Click Here for the List of OEC Communities Click Here for the List of OBC(H) Communities OBC(H) വിഭാഗത്തിന് വരുമാന പരിധി ബാധകമായതിനാല്‍ ഏതെങ്കിലും വിഭാഗത്തില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഇ-ഡിസ്ട്രിക്ട് മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. LP, UP, HS തലങ്ങളിലെ ആദ്യക്ലാസുകളായ 1,5, 8 ക്ലാസുകളില്‍ വരുമാന സര്‍ട്ടിഫിക്ക...

Educational Calendar 2024-2025 for Schools in Kerala

വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഹയർസെക്കൻഡറി(HSE) വൊക്കേഷണൽ ഹയർ സെക്കൻഡറി(VHSE) സ്കൂളുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി ദിവസമാണ് ഒന്നാം പാദ വാർഷിക പരീക്ഷ(ഓണപ്പരീക്ഷ) സെപ്തംബർ 4 മുതൽ 12 വരെ  ഓണ അവധിക്ക് സ്കൂൾ അടയ്ക്കുന്നത് സെപ്തംബർ 13  ഓണ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് സെപ്തംബർ 23  രണ്ടാം പാദ വാർഷിക പരീക്ഷ(ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 മുതൽ 19 വരെ ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുന്നത് ഡിസംബർ 20 ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ഡിസംബർ 30 പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ 2025 ഫെബ്രുവരി 1 to 15 ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു മാതൃക പരീക്ഷകൾ ഫെബ്രുവരി 17 മുതൽ  21വരെ ഹയർസെക്കൻഡറി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ മാർച്ച് 3 മുതൽ 28 വരെ Educational Calendar 2024-2025 Gen.Edu Department

Education Calendar

വൊക്കേഷണൽ ഹയർ സെക്കണ്ടറിയെക്കുറിച്ച്

 പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി (വൊക്കേഷണൽ) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്നമുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്നരീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ പഠിക്കാം. കൂടാതെ സ്വയംസംരംഭകത്വത്തെക്കുറിച്ചും വിദ്യാർഥികൾക്ക് അറിയാം. ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേം വർക്ക് - എൻ.എസ്.ക്യു.എഫ്.) പദ്ധതിപ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു. അക്കാദമിക് പഠനത്തിൽനിന്നും സാങ്കേതിക നൈപുണിപഠനത്തിലേക്കും തിരിച്ചും പോകാൻകഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്. ഒന്നാം വർഷ ക്ലാസുകൾ ജൂൺ 24-ന് തുടങ്ങും. കോഴ്സ് ഘടന, പഠനവിഷയങ്ങൾ കോഴ്സിൽ മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്...