വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സേ പരീക്ഷകള്‍ ജൂണ്‍ 20 മുതല്‍
തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ, ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (റഗുലര്‍), വിദ്യാര്‍ഥികള്‍ക്കു പരാജയപ്പെട്ട, ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും ജൂണ്‍ 20 മുതല്‍ നടത്തുന്ന സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിംഗ് പ്രാരംഭ സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്െടങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാം. സേ പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപാ വച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെട പേപ്പറൊന്നിന് 125 രൂപാ വച്ചും 02020110293 VHSE Fees ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുന്പ് അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക...