Posts

പാരാമെഡിക്കൽ കോഴ്സുകൾ

Image
ആരോഗ്യ പരിപാലനരംഗത്തു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം പ്രാധാന്യമേറിയ ചുമതലയും ഉത്തരവാദിത്വവുമാണു പാരാമെഡിക്കല്‍ ടെക്നീഷ്യന്മാര്‍ക്കുള്ളത്. ഫിസിയോതെറാപ്പി, ഓഡിയോളജി, പ്രോസ്തറ്റിക് എന്‍ജിനീയറിംഗ്, സ്പീച്ച് തെറാപ്പി, ഒപ് താല്‍മിക് ടെക്നോളജി, മെഡിക്കല്‍ ലാബ് ടെക്നോളജി തുടങ്ങി നിരവധി ശാഖകളിലാണു പാരാമെഡിക്കല്‍ മേഖല വ്യാപിച്ചുകിടക്കുന്നത്. ആശുപത്രികളിലും റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലും ഡയഗ്നോസ്റ്റിക് സെന്‍ററുകളിലും മറ്റുമാണു തൊഴിലസവരങ്ങള്‍; വിദേശങ്ങളിലും മികച്ച സാദ്ധ്യതകളുണ്ട്. പാരാമെഡിക്കല്‍ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമാ കോഴ്സുകളും ധാരാളമായുണ്ട്. ഈ കോഴ്സുകള്‍ പാസ്സായവരെയും അവരുടെ കരിയര്‍ അവസ്ഥകളെയുംവച്ച് ഈ മേഖലയെ വിലയിരുത്തുന്നത് തെറ്റാകും. കാരണം, ബാച്ചിലര്‍ ഡിഗ്രിതലത്തിലെ പഠനവും മേല്പറഞ്ഞ കോഴ്സുകളും തമ്മില്‍ പഠനത്തിന്‍റെ ഉള്ളടക്കത്തിലും കരിയര്‍ സാദ്ധ്യതകളിലും ഏറെ അന്തരമുണ്ട്. ഉയര്‍ന്ന കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഡിഗ്രി തലത്തില്‍ തന്നെ വിദ്യാഭ്യാസം നേടണമെന്നു സാരം. വിവിധ പാരാമെഡിക്കല്‍ മേഖലകളെക്കുറിച്ചു പൊതുവായി മനസ്സിലാക്കാം. ഫിസിയോ തെറാപ്പി വ്യായാമങ്ങള്‍, ഇലക്ട്രോ ത...

ഫിസിയോ/ഒക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്‌സ് ബാച്ചലർ പ്രോഗ്രാമുകൾ

Image
കേന്ദ്ര ഭിന്നശേഷി വിഭാഗ ശാക്തീകരണ വകുപ്പിന്റെ കീഴിലെ മൂന്നു സ്ഥാപനങ്ങളിലെ ബാച്ചലർ പ്രോഗ്രാം പ്രവേശനത്തിന് പൊതുവായി നടത്തുന്ന പ്രവേശനത്തിന്, അപേക്ഷ ക്ഷണിച്ചു.  സ്ഥാപനങ്ങൾ: സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച്ച് (കട്ടക്) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എംപവ്വർമെന്റ് ഓഫ് പഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ) മൂന്നു സ്ഥാപനങ്ങളിലും  ബാച്ചലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി) ബാച്ചലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി) ബാച്ചലർ ഓഫ് പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ് (ബി.പി.ഒ) എന്നീ കോഴ്സുകളാണ് ഉള്ളത്.   കോഴ്സ് ദൈർഘ്യം, 6 മാസത്തെ ഇന്റൺഷിപ്പ് ഉൾപ്പടെ നാലര വർഷമാണ്.  അപേക്ഷാർത്ഥി 2000 ജനവരി 1 നും 2003 ഡിസംബർ 31 നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പടെ) ജനിച്ചതായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട് (1995 ജനവരി 1 നും 2003 ഡിസംബർ 31 നും ഇടയ്ക്ക് ജനിച്ചതായിരിക്കണം) പ്ലസ് ടു ആണ് വേണ്ട വിദ്യാഭ്യാസയോഗ്യത. ഇംഗ്ല...

MEDICAL LABORATORY TECHNOLOGY

Image
ശാസ്ത്രിയമായ  രോഗനിർണയം , രോഗപ്രധിരോധത്തിനുള്ള  പരിശോധനകൾ  എന്നിവയാണ്  MLT യുടെ  പ്രവർത്തനമേഖല.  JOB OPPERTUNITIES HOSPITALS LABORATORIES BLOOD BANKS CLINICS BSC MEDICAL LABORATORY TECHNOGY  COLLEGES 1  Govt medical college, Kozhikode 2  Govt medical  college,  Tvm 3  Centre for Health Sciences, calicut uty 4  University  college  of medical education, koyttayam. Diploma in MLT COURSE  Govt medical  college,  Tvm,   Alalpuzha,   Kottayam , Thrissur , Kozhikode ,  Public Health Lab, Tvm Paramedical lnstitute,  payanoor കേരളത്തിലെ സർക്കാർ /സ്വകാര്യ മേഘലകളിലേക്കുള്ള   para medical  കോഴ്സിലേക്കുള്ള  പ്രവേശനം  നടത്തുന്നത്  LBS CENTRE ആണ് .  പ്ലസ് ടു റിസൾട്ട്‌ വന്നു കഴിഞ്ഞാൽ  അപേക്ഷ ക്ഷണിക്കും  അപ്പോൾ  online ആയി  apply ചെയുക.  Site address  (www.lbscentre.kerala.giv.in). പുസ്ടുവിന്റെ  മാർക്കിന്റെ അടിസ്ഥാന...

KITE VICTERS Plus two Accountancy Class 05 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 05 (First Bell-ഫസ്റ്റ് ബെല്‍)

PGIMER ൽ പാരാമെഡിക്കൽ കോഴ്സ് പഠിക്കാം- ട്യൂഷൻ ഫീസ് പ്രതിവർഷം 250 രൂപ മാത്രം

Image
PGIMER ൽ പാരാമെഡിക്കൽ കോഴ്സ് പഠിക്കാം- ട്യൂഷൻ ഫീസ് പ്രതിവർഷം 250 രൂപ മാത്രം 🔰 ചണ്ഡീഗർ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ & റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ), 2020-21 വർഷത്തെ, വിവിധ പാരാമെഡിക്കൽ ബാച്ചലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  🔘 മെഡിക്കൽ ലബോറട്ടറി സയൻസ് 🔘 മെഡിക്കൽ റേഡിയോളജി & ഇമേജിംഗ് ടെക്നോളജി 🔘 മെഡിക്കൽ ടെക്നോളജി - റേഡിയോതെറാപ്പി ടെക്‌നോളജി 🔘 ഓപ്പറേഷൻ തിയറ്റർ ടെക്നോളജി 🔘 മെഡിക്കൽ ടെക്നോളജി- പെർഫ്യൂഷനിസ്റ് 🔘  എംബാമിoഗ് & മോർച്ചറി സയൻസസ് 🔘 മെഡിക്കൽ ആനിമേഷൻ & ഓഡിയോ വിഷ്വൽ ക്രിയേഷൻ 🔘  പബ്ലിക് ഹെൽത്ത് 🔘  ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പത്തോളജി 🔘 മെഡിക്കൽ ടെക്നോളജി- ഡയാലിസിസ് തെറാപ്പി ടെക്നോളജി 🔘  ഒപ്റ്റോമെട്രി 🔘 ഫിസിയോതെറാപ്പി എന്നീ വിഷയങ്ങളിലാണ് ബാച്ചലർ പ്രോഗ്രാമുകളുള്ളത്.  🔰 മൂന്നു മുതൽ നാലര വർഷം വരെ ദൈർഘ്യമുള്ളവയാണ് പ്രോഗ്രാമുകൾ.  🔰 ഓരോന്നിനും അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, പ്രായപരിധി എന്നിവ 💻💻 http://pgimer.edu.in/ ൽ ഉള്ള പ്രോസ്പക...

How to Join P.hD

Image
പി എച്ച് ഡി ചെയ്യാൻ ഏതെങ്കിലുമൊരു വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടാന്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ കാര്യമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി.ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. മാനവിക,ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ്,ഭാഷാ പഠനമേലകളില്‍ ഗവേഷണ അഭിരി ചിയുള്ളവര്‍ക്ക് യു.ജി.സി, സി.എസ്.ഐ.ആര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പി.എച്ച്.ഡി ഗവേഷണ ബിരുദത്തിന് ചിട്ടയായ തയ്യാറെടുപ്പോടെ ഇപ്പോള്‍ ഒരുങ്ങാവുന്നതാണ്. ആര്‍ക്കൊക്കെ അപേക്ഷിക്കാം? ഏതങ്കിലും വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാസ്റ്റര്‍ ബിരുദമുണ്ടങ്കില്‍ നിങ്ങള്‍ക്ക് പി.എച്ച്.ഡിക്ക് ശ്രമിക്കാം.യു.ജി സി/സി.ഐ.എസ്.ആര്‍ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET),ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് (JRF) തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് പ്രവേശനപരീക്ഷയുടെ ആവശ്യമില്ല.അവര്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരായാല്‍ മതി. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. പ്രവേശനപരീക്ഷ സ്വന്തം വിഷയത്തിലെ അടിസ്ഥ...

എന്ജിനീയറിങ്ങും വിവിധ ബ്രാഞ്ചുകളും പരിചയപ്പെടാം

Image
പൊതുവെ എഞ്ചിനീയറിംഗ് പഠിക്കാൻ ഉദ്ദേശിക്കുന്ന  വിദ്യാർഥികൾ ചോദിക്കുന്ന ചോദ്യം ആണ് ഏതാണ് നല്ല ബ്രാഞ്ച് എന്ന്. നിങ്ങൾ ഭാവിയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ടെക്നിക്കൽ മേഖല ഏതാണോ അതിന്റെ അടിസ്ഥാന എഞ്ചിനീയറിംഗ് ബ്രാഞ്ച്  തിരഞ്ഞെടുത്തു പഠിക്കുക എന്നതാണ് പ്രദാനം.  ബ്രാഞ്ചുകളെ കുറിച്ച് ധാരണ ഉണ്ടാക്കുന്നതും നല്ലതാണ്. ചില പ്രധാന ശാഖകളും സാധ്യതകളും സിവിൽ: കെട്ടിടം, റോഡ്, പാലം, റെയിൽപ്പാത, അണക്കെട്ട്, തുരങ്കം, തുറമുഖം, വിമാനത്താവളം മുതലായവയുടെ നിർമാണം, പരിപാലനം, ജലവിതരണം, ജലസേചനം തുടങ്ങിയവ ഈ ശാഖയിൽ വരും. ഫൗണ്ടേഷൻ / ജിയോടെക്നിക്കൽ / സ്ട്രക്ചറൽ തുടങ്ങിയ സ്പെഷ്യലൈസേഷനുകളിൽ ഉപരിപഠനമാകാം. സർക്കാർ വകുപ്പുകൾ, ജലവൈദ്യുതപദ്ധതികൾ, റെയിൽവേ, ഹൗസിങ് ബോർഡ്, നിർമാണ കമ്പനികൾ തുടങ്ങിയവയിൽ ജോലിസാധ്യത. കൺസൽറ്റൻസിയുമാകാം.  മെക്കാനിക്കൽ: ഏതു നിർമാണവ്യവസായശാലയിലും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. മെക്കാനിക്കൽ ശാഖയിലെ പ്രൊഡക്‌ഷൻ, ഓട്ടമൊബീൽ, എയ്റോനോട്ടിക്കൽ, മറൈൻ, ടൂൾ ആൻഡ് ഡൈ, ഇൻഡസ്ട്രിയൽ തുടങ്ങി പല വിഷയങ്ങളും വികസിച്ചു സ്വതന്ത്രശാഖകളായിട്ടുണ്ട്. മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് ഈ രംഗങ്ങളിലേക്കു ചുവടു...