പോസ്റ്റുകള്‍

മേയ് 4, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാവറട്ടി തിരുനാളിന് പ്രൗഢസമാപ്തി

തീര്‍ഥാടകര്‍ക്ക് ആത്മീയചൈതന്യം പകര്‍ന്ന പാവറട്ടി സെന്‍റ് ജോസ്ഫസ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ 133-ാം മാധ്യസ്ഥ തിരുനാളിന് പ്രൗഢഗംഭീരമായ പരിസമാപ്തി. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ വെള്ളിവര്‍ണ തോരണങ്ങള്‍ മേലാപ്പു ചാര്‍ത്തിയ പ്രദക്ഷിണവീഥിയിലൂടെ വിശുദ്ധന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടത്തിയ തിരുനാള്‍പ്രദക്ഷിണത്തില്‍ പ്രാര്‍ഥനാവിശുദ്ധിയോടെ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു. തിരുനാള്‍ പ്രദക്ഷിണം സമാരംഭിക്കുന്പോള്‍ പാവറട്ടിയിലെ സിമന്‍റ്, പെയിന്‍റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ദേവാലയ സന്നിധിയില്‍ വെടിക്കെട്ട് നടന്നു. ഭക്തിസാന്ദ്രവും ആകര്‍ഷകവുമായ തിരുനാള്‍പ്രദക്ഷിണം പള്ളിനടയിലെ വിശുദ്ധ അന്തോണീസിന്‍റെ കപ്പേളയിലെത്തി തിരിച്ച് തീര്‍ഥകേന്ദ്രത്തില്‍ സമാപിച്ചതോടെ തിരുനാളിനു സമാപനമായി.പ്രദക്ഷിണവീഥിക്ക് ഇരുവശവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാമന്ത്രവുമായി ആയിരങ്ങളാണ് ഒത്തുകൂടിയത്. ഇന്നലെ രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ ഗാനപൂജയ്ക്ക് ഫാ. വില്‍സണ്‍ പിടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോയി കടന്പാട്ട് തിരുനാള്‍സന്ദേശം നല്...

നടയ്ക്കല്‍ മേളം മേളപ്രേമികളുടെ മനം കവര്‍ന്നു

യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം മേളപ്രേമികളുടെ മനം കവര്‍ന്നു. മേളവിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. തൃശൂര്‍ ഇലഞ്ഞിത്തറ മേളത്തിന്‍റെ തനിപ്പകര്‍പ്പായ നടയ്ക്കല്‍ മേളം പതികാലത്തില്‍ തുടങ്ങി ഏഴക്ഷരത്തില്‍ സമാപിച്ചു. മൂന്നുമണിക്കൂറോളം നീണ്ട മേളം ആസ്വദിക്കാന്‍ ദേവാലയതിരുമുറ്റത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. നടയ്ക്കല്‍ മേളം തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍ ഉദ്ഘാടനം ചെയ്തു.മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഇതു രണ്ടാംതവണയാണ് തിരുനാളിന് തീര്‍ഥകേന്ദ്രത്തില്‍ മേളം അവതരിപ്പിക്കുന്നത്

വെക്കഷന്‍ ക്ലാസ്

രണ്ടാംവര്‍ഷ വെക്കഷണÂ ക്ലാസുകള്‍ 4ന്ദന് 9.30ന്ദന് ആരംഭിക്കും.