പോസ്റ്റുകള്‍

ഒക്‌ടോബർ 13, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സിബിഎസ്‌ഇ, സിഐഎസ്‌സിഇ 10, 12 ക്ലാസ് സിലബസ് 50% വരെ കുറച്ചേക്കും

ഇമേജ്
 സിബിഎസ്‌ഇയും സിഐഎസ്‌സിഇയും 10, 12 ബോർഡ് പരീക്ഷകൾക്കുള്ള സിലബസ് വീണ്ടും വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നു. 50% വരെ കുറയ്ക്കാനാണ് ആലോചന. കഴിഞ്ഞ ജൂലൈയിൽ 30% കുറച്ചിരുന്നു. പരീക്ഷകൾ ഏപ്രിലിലേക്കു നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്. ഒഴിവാക്കിയ ഭാഗങ്ങളിൽ നിന്നു ബോർഡ് പരീക്ഷയ്ക്കു ചോദ്യങ്ങൾ ഉണ്ടാകില്ല. എന്നാൽ, ഇവ വേണമെങ്കിൽ സ്കൂളുകളിൽ പഠിപ്പിക്കാം. സ്കൂളുകൾ ഈ മാസം 15നു തുറക്കാമെന്നു കേന്ദ്രസർക്കാർ പറഞ്ഞുവെങ്കിലും പല സംസ്ഥാനങ്ങളും അനുകൂലിക്കുന്നില്ല.  കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ രക്ഷാകർത്താക്കളും തയാറല്ല.  ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്കൂളുകളിലെ ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.

സ്‌കോള്‍-കേരള ഹയര്‍ സെക്കന്‍ഡറി പ്രവേശനം; ഒക്ടോബര്‍ 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

ഇമേജ്
സ്കോൾ-കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2020-22 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ ഒന്നാംവർഷ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. • ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള തിരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. സ്വയംപഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാർഥികൾക്ക് ലഭിക്കും. • ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിൽ തിരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെക്കൻഡറി കോഴ്സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് III) തിരഞ്ഞെടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ 12 മുതൽ www.scolekerala.org വഴി രജിസ...