പോസ്റ്റുകള്‍

ജനുവരി 1, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദിനോസറിന്റെ കാലത്തെ ചെടി കണ്ട് കാന്തല്ലൂരിലെ ചോലക്കാട്ടിലൂടെയൊരു ട്രെക്കിങ്

  ‘‘ത്രില്ലടിപ്പിക്കുന്ന ഇനിയെന്തു കാര്യമാണ് കാന്തല്ലൂരിലുള്ളത്?’’ മൂടൽമഞ്ഞ് തൊട്ടുതലോടി ചായക്കോപ്പയിലെ കൊടുങ്കാറ്റിനെ തണുപ്പിക്കുമ്പോഴാണ് സഹയാത്രികന്റെ ആ ചോദ്യം. ഏറ്റവും വലിയ ചോലക്കാട്ടിലേക്കു പോയാലോ… ? ദിനോസറുകളുടെ കാലം മുതലുള്ള ട്രീ ഫേൺ ഇനങ്ങളെ അനുഭവിക്കാൻ ഒന്നു നടന്നു വന്നാലോ…? പറഞ്ഞുതീരുംമുൻപേ സംഘം ട്രെക്കിങ് മൂഡിലേക്കു മാറിക്കഴിഞ്ഞു. മൂന്നാർ-മറയൂർ-കാന്തല്ലൂർ യാത്രയിലെ പുതുവത്സരാഘോഷത്തിലായിരുന്നു ആ ഗ്യാങ്. 5walking ചിത്രങ്ങൾ: പ്രവീൺ എളായി മറയൂരിലെ സാധാരണ കാഴ്ചകളായ ചന്ദനത്തോപ്പ്, മുനിയറ എന്നിവ കണ്ടുകഴിഞ്ഞു. വെയിലൊന്നു തെളിഞ്ഞപ്പോൾ അവർ പെരുമലയിലേക്കു നടന്നു. കാന്തല്ലൂർ അങ്ങാടിയിൽനിന്ന് ഒരു ചെറുനടത്തം ചെന്നെത്തിയത് 19 കോടി വർഷം മുൻപുള്ള കാലത്തേക്ക്.. ! പെരുമല ഫോറസ്റ്റ് ഓഫിസിനടുത്തു തന്നെ ട്രീ ഫേൺ, അഥവാ പന്നൽച്ചെടിയുണ്ട്. ഓഫിസിൽനിന്നു ടിക്കറ്റെടുത്ത് നടപ്പാരംഭിച്ചു. ഒരു ഗൈഡ് കൂടെവന്നു.  കാന്തല്ലൂരിലെ ചോലക്കാട് ലോകത്തിലെ ഏറ്റവും വലിയ ചോലക്കാട് ഇത്രയും അടുത്താണെന്ന് അറിയില്ലായിരുന്നു എന്ന് സ്ഥിരം കാന്തല്ലൂരിൽ അവധിക്കു താമസിക്കാനെത്തുന്ന ഒരു ഫാമിലി പറയുന്നു. തെന്നിന്ത്യയിൽ മാത്...

ന്നാറിലേക്കുള്ള മികച്ച റൂട്ടുകൾ; സൗന്ദര്യം അറിയണമെങ്കിൽ ഇൗ പാതയിലൂടെ യാത്ര ചെയ്യണം

road-trip Image Source: Mahesh Chingavanam ത്രില്ലടിപ്പിക്കുന്ന തണുപ്പുകൊണ്ട് മൂന്നാർ സഞ്ചാരികളെ വിളിച്ചുകൊണ്ടേയിരിക്കുകയാണ്. മൂന്നാർ വെറും തേയിലത്തോട്ടങ്ങളുടെയും തണുപ്പിന്റെയും ഇടം മാത്രമാണോ? അല്ല. വേറിട്ട ഒട്ടേറെ കാഴ്ചകൾ മൂന്നാറിലുണ്ട്. അവ മിസ്സ് ചെയ്യാതിരിക്കാൻ മൂന്നാറിലെ റൂട്ടുകൾ പരിചയപ്പെടാം. പിന്നെ നിങ്ങൾക്കു തന്നെ മൂന്നാർ യാത്ര പ്ലാൻ ചെയ്യാം. പ്രധാനമായും നാലു റൂട്ടുകളുണ്ട് മൂന്നാറിൽ. അവയിലെ കാഴ്ചകളും അറിയാം.  munnar2 Image Source: Praveen Elayi 1) എറണാകുളത്തുനിന്നു മൂന്നാറിലെത്തുന്ന വഴി- അതായത് നേര്യമംഗലം- മൂന്നാർ റൂട്ട്  2) മറയൂരിലേക്കുള്ള പാത 3) വട്ടവടയിലേക്കുള്ള റോഡ് 4) ബോഡിനായ്ക്കന്നൂരിലേക്കു പോകുന്ന മധുര ദേശീയപാത  റൂട്ട് 1    നേര്യമംഗലം- മൂന്നാർ (55 km) ബസ്സിലാണു പോകുന്നതെങ്കിൽ വലതുവശത്ത് ഇരിക്കുക.  മലനിരകളുടെയും താഴ് വരകളുടെയും കാഴ്ച വലതുവശത്താണ്. ചീയപ്പാറ വെള്ളച്ചാട്ടംമാത്രം ഇടതുവശത്ത്. A) മൂന്നാറിന്റെ കവാടമെന്നു വിളിക്കാവുന്ന നേര്യമംഗലം പാലം കടന്നാൽ കാഴ്ചകൾ തുടങ്ങുകയായി.  നേര്യമംഗലം കാട് അനുഭവിക്കാം.  munnar3 Image Source: Praveen E...

മലമുകളിലെ മൺവീട്; മഞ്ഞ് കണ്ട് കാന്തല്ലൂരിലെ താമസം പൊളിയാണ്!

മലമുകളിലെ മൺവീട്; മഞ്ഞ് കണ്ട് കാന്തല്ലൂരിലെ താമസം പൊളിയാണ്! mud-house-kanthaloor-stay മലമുകളിലെ മൺവീട് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വാട്ടർ സ്ലൈഡിന്റെ ഉറവിടം തേടിയെത്തിയത് കാന്തല്ലൂരിൽ. അവിടെനിന്ന് കിടുക്കൻ ഓഫ് റോഡ് ട്രിപ്പ്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ മാത്രം പോകുന്ന വഴി ഞങ്ങളെ എത്തിച്ചത് മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന മഡ് ഹൗസ് സമുച്ചയത്തിൽ. ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ ആ നാച്ചുറൽ വാട്ടർ സ്ലൈഡ് ആയിരിക്കും അത്. കൂടെ വന്ന ഡ്രൈവർ പറയുന്നു. അതുകാണാൻ പോകുംമുൻപ് മഡ് ഹൗസ് ഉടമ രാജനും അമ്മയും നൽകിയ ചായസൽക്കാരത്തിൽ പങ്കുചേർന്നു.   mud-house-kanthaloor2<br> ട്രെക്കിങ് പാത ഒരു പത്തുമിനിറ്റ് ചെറിയ ട്രെക്കിങ് ചെയ്താൽ മനോഹരമായ വാട്ടർ സ്ലൈഡ് കാണാം.ആളോളം പൊക്കത്തിൽ പലയിടത്തും പുല്ലുവളർന്നു നിൽക്കുന്നുണ്ട്. അതിനിടയിലൂടെയുള്ള ഒറ്റയടിപ്പാത. വലിയൊരു പാറപ്പുറത്തേക്കാണ് നാമാദ്യമെത്തുക.ഒരു ചെറുനീരുറവ പാറയെ തഴുകി താഴോട്ടുപോകുന്നു. അതിനെ പിന്തുടർന്നാൽ സുന്ദരിയായൊരു ചിന്ന വെള്ളച്ചാട്ടത്തിനടുത്തെത്താം. മരത്തണലിൽ, താഴെ പേരറിയാ പൂച്ചെടികളെ തലോടിപ്പോകുന്ന  ആ വെള്ളച്ചാട്ടം കണ്ടങ്ങിരിക്കാൻ തോന്നും. ...

പണിയെടുക്കാൻ കഴിവുണ്ടോ? എങ്കിൽ യോഗ്യത വേണ്ട, 78 ലക്ഷം രൂപ സമ്മാനവും നേടാം!

ഇമേജ്
നൈപുണ്യം നേടിയാൽ ഇനി തൊഴിൽ തേടി അലയേണ്ടി വരില്ല. സ്വന്തം കഴിവുകൾ വികസിപ്പിച്ചു മുന്നേറി ലോകശ്രദ്ധ നേടിയ മലയാളികളുടെ പാതയിൽ മുന്നേറാൻ ഇപ്പോൾ ഇന്ത്യയിലെ യുവജനങ്ങൾക്കും അവസരം. പാശ്ചാത്യരാജ്യങ്ങളിലും ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ പൂർവേഷ്യൻ രാജ്യങ്ങളിലും ഏറെ മുന്നോട്ടുപോയ നൈപുണ്യവികസനത്തിന് ഒപ്പം മുന്നേറാനുള്ള അവസരമാണ് ഇന്ത്യ-സ്കിൽസ് 2020 എന്ന മത്സരം. ലേബർ ആൻഡ് സ്കിൽസ് വകുപ്പിന് കീഴിലുള്ള വ്യവസായ പരിശീലന വകുപ്പും സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും (കെയ്സ്) സംയുക്തമായി നടത്തുന്ന മേളയാണിത്. കേശാലങ്കാരം, പാചകം, ആഭരണ നിർമാണം, വോൾ ആൻഡ് ഫ്ളോർ ടൈലിങ്, ഐടി നെറ്റ്‌വർക്ക് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, ക്ലൗഡ് കംപ്യൂട്ടിങ് ഉൾപ്പെടെ 42 ഇനങ്ങളിൽ കഴിവു തെളിയിക്കാനാണ് അവസരം. 42 വിവിധ ട്രേഡുകളിലായി  നടക്കുന്ന മത്സരത്തിൽ 78 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു നൽകുക. ജില്ലാതല മത്സരങ്ങൾ ജനുവരി 15 മുതൽ 20 വരെയും മേഖലാതല മത്സരങ്ങൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതൽ 31 വരെയും നടക്കും. സംസ്ഥാനതല മത്സരങ്ങൾ ഫെബ്രുവരി 22 മുതൽ 24 വരെ കോഴിക്കോട് സ്വപ്നനഗരിയില...