പോസ്റ്റുകള്‍

ജനുവരി 16, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാഠ്യപദ്ധതി പരിഷ്‌കരണം: പുതിയ പാഠപുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാവുകയാണെന്ന് മന്ത്രി ചൂണ്ടികാട്ടി. മന്ത്രിയുടെ വർത്താ സമ്മേളനത്തിൽ നിന്ന്; 2007 ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 10 വർഷത്തിലേറെയായി ഇന്ന് നിലനിൽക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ആണുള്ളത്. 2007 ൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണ്. കഴിഞ്ഞ 16 വർഷമായി അറിവിന്റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്...

ഹയർ സെക്കൻ്ററി മോഡൽ പരീക്ഷ ടൈം ടേബിൾ

ഇമേജ്
ഈ അധ്യയന വർഷത്തെ ഹയർ സെക്കൻ്ററി ഒന്നും രണ്ടും വർഷ മോഡൽ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പരീക്ഷ 21ന് അവസാനിക്കും. പ്ലസ് വൺ, പ്ലസ് ടു മോഡൽ പരീക്ഷകളുടെ ടൈം ടേബിൾ താഴെ;