പോസ്റ്റുകള്‍

ജൂൺ 27, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

How to Update/Correct Aadhaar Card?

ഇമേജ്
ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാ‍ർ​ഗങ്ങൾ ആധാറിന്റെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആധാർ കാർഡിലെ തെറ്റുകൾ നിങ്ങളെ ഏറെ വലച്ചേക്കാം. ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആധാർ കാർഡിൽ തെറ്റുകളുണ്ടാകാൻ പാടില്ല. നിങ്ങളുടെ പേര്, ലിംഗം, ജനന തീയതി തുടങ്ങിയ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനാകില്ല. ഇതിനായി നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണം. ആധാർ പ്രവര്‍ത്തനരഹിതമാകുന്നത് എപ്പോൾ?  മൂന്ന് വർഷം തുടർച്ചയായി എന്തെങ്കിലും ആവശ്യങ്ങൾക്ക് ആധാർ കാർഡ് ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ ആധാർ പ്രവര്‍ത്തനരഹിതമാകും. [Adhaar will be disabled if not used -Help Post] ആധാർ പ്രവര്‍ത്തനരഹിതമായാലും നിങ്ങൾക്ക് അത് വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും. എങ്ങനെ അപ്ഡേറ്റ് ചെയ്യാം? യു.ഐ.ഡി.എ.ഐ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളനുസരിച്ച് നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് വഴികളുണ്ട്. 1.നിങ്ങളുടെ വിശദാംശങ്ങൾ ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുക. 2.പോസ്...

ബൈക്ക് മോഷണത്തിന് കൗമാരപ്പട; ലക്ഷ്യം റേസിങ്ങും ആർഭാട ജീവിതവും

ബൈക്ക് മോഷണം കലയാക്കി കൗമാരക്കാർ. ലക്ഷ്യം ബൈക്ക് റേസിങ്ങും ആർഭാട ജീവിതവും. വിലയേറിയ ബൈക്കുകൾ സ്വന്തമാക്കാനും പണം സ്വരൂപിക്കാനുമുള്ള ‘കൂട്ടായ്മ’യിലൂടെയാണ് ഇവരുടെ മോഷണങ്ങൾ അരങ്ങേറുന്നത്. മോഷണം നടത്തുന്ന ബൈക്കുകളിൽ വ്യാജ നമ്പർ പതിപ്പിച്ചിട്ടുള്ളതിനാൽ വാടകയ്ക്ക് എടുക്കുന്നവർക്ക് സംശയമുണ്ടാകില്ലത്രെ. ലഹരിമരുന്ന് വിൽപനക്കാരും മോഷണവുമായി ബന്ധപ്പെട്ട സംഘങ്ങളും ഇവരുടെ ബൈക്കുകൾ വാടകയ്ക്ക് എടുക്കാറുണ്ടെന്നു പൊലീസ് പറഞ്ഞു. വാഹനപരിശോധനയിൽ പൊലീസിനെ കബളിപ്പിച്ച് അതിവേഗത്തിൽ ഓടിച്ചു രക്ഷപ്പെടുകയാണു പതിവ്. ഇത്തരം വാഹനങ്ങൾ പിടികൂടിയാൽ രേഖകൾ ശരിയായ രീതിയിലാകും. എന്നാൽ എൻജിൻ നമ്പരും ഷാസി നമ്പരും ഒത്തുനോക്കുമ്പോഴാണു വ്യാജമാണെന്നു തിരിച്ചറിയുക. ആർസി ബുക്കും നമ്പറും ഉപയോഗശൂന്യമായ വാഹനത്തിന്റേതാകും. അതേസമയം, ഇതു കണ്ടെത്തുന്നത് ഉദ്യോഗസ്ഥർക്കു ദുഷ്കരമാണ്. ബൈക്ക് റേസിങ്ങും ബൈക്ക് സ്റ്റണ്ടുമാണ് ഇവരുടെ മറ്റൊരു ഹോബി. അതിനായി പണം സ്വരൂപിക്കാൻ പലരും ലഹരിമരുന്നു കച്ചവടവുമായി ബന്ധപ്പെടുന്നുണ്ട്. നാളുകൾക്കു മുൻപു നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു ബൈക്ക് മോഷണം നടത്തിയിരുന്നു. പഴയ ബൈക്ക് വച്ചു പുതിയ ബൈക്കുമായാണ...