പോസ്റ്റുകള്‍

ഫെബ്രുവരി 15, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

KITE VICTERS Plus One Business Studies Class 23

ഇമേജ്
KITE VICTERS Plus One Business Studies Class 23

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ താല്പര്യമുണ്ടോ ? പ്ലസ്ടു കഴിഞ്ഞവരെ NCHMCT വിളിക്കുന്നു

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം.സി.റ്റി) നടത്തുന്ന, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ത്രിവത്സര ബി.എസ്.സി. പ്രോഗ്രാമിലേക്ക് മെയ് 10 വരെ അപേക്ഷ സമർപ്പിക്കാം . കേന്ദ്ര സർക്കാരിന്റെ 21 സ്ഥാപങ്ങളിലും, വിവിധ സംസ്ഥാന സർക്കാരുകളുടെ 25 സ്ഥാപങ്ങളിലും, സ്വകാര്യ മേഖലയിലെ  26  സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 74 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം . ദേശീയതലത്തിൽ നടത്തുന്ന, എൻ.സി.എച്ച്.എം.ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ)  ജൂൺ 12 നു നടക്കും. കേരളത്തിൽ, കേന്ദ്ര സർക്കാർ വിഭാഗത്തിൽ, കോവളത്തുള്ള, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, സംസ്ഥാന സർക്കാർ വിഭാഗത്തിൽ, കേരള സർക്കാർ/കേന്ദ്ര സർക്കാർ സംയുക്ത സംരംഭമായ, കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവ, ഈ പ്രവേശനത്തിന്റെ പരിധിയിൽ വരും. മൂന്നാർ കേറ്ററിംഗ് കോളേജ്, വയനാട് ലക്കിടി ഓറിയന്റൽ കോളേജ് എന്നിവ സ്വകാര്യ മേഖലയിലുള്ള സ്ഥാപങ്ങളാണ്. ഫ്രണ്ട് ഓഫീസ്, ഫുഡ് പ്രൊഡക്ഷൻ, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, പ്രിസർവേഷൻ , ഹൈജീൻ &...

+372, +43, +44, +591 തുടങ്ങിയ നമ്പറുകളിൽനിന്നുള്ള മിസ്ഡ് കോളുകൾ വരാറുണ്ടോ? മിസ്ഡ് കോളുകളായെത്തുന്ന വാൻ ഗിറി എന്ന വൻ തട്ടിപ്പ്....കുടുങ്ങിയത് മലയാളികളായ ഒട്ടേറെ പേർ ..

അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് വിളി വന്നാൽ കരുതിയിരിക്കുക , ഇത് വൺ റിങ് ഫോൺ സ്കാം’ അഥവാ വാൻഗിറി തട്ടിപ്പാകാം. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികളായ ഒട്ടേറെപ്പേർക്ക് വിദേശനമ്പറുകളിൽനിന്ന് കോൾ വന്നുകൊണ്ടിരിക്കുകയാണ് . വാൻ ഗിറി തട്ടിപ്പ് വീണ്ടും സംസ്ഥാനത്ത് വ്യാപിക്കുന്നുവെന്നതിന്റെ തെളിവാണിത് . കുറച്ച് വര്‍ഷമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ഫോണ്‍ തട്ടിപ്പിന് പലരും ഇരയായിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടങ്ങളില്‍ എല്ലാം ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇപ്പോൾ തട്ടിപ്പുകാരുടെ വിള നിലമായി വളർന്നിരിക്കുന്നത് കേരളമാണ് ജാപ്പനീസ് ഭാഷയിൽ ‘വാൻ’ എന്നാൽ ഒന്ന് (ഒറ്റ ബെൽ) എന്നും ‘ഗിറി’ എന്നാൽ കോൾ കട്ട് ചെയ്യുക എന്നുമാണ് അർഥം. +372, +43, +44, +591 തുടങ്ങി ഒട്ടേറെ വിചിത്രമായ നമ്പറുകളിൽനിന്നാണ് ഈ മിസ്ഡ് കോളുകൾ എത്തുന്നത് .ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ സ്വന്തമാക്കിയാണ് ഇവരുടെ തട്ടിപ്പ് . ഇവ കണ്ടെത്തുക അസാധ്യമാണ്. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‍വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തും. ഒറ്റ ബെല്ലിൽ കോൾ അവസാന...