പോസ്റ്റുകള്‍

മാർച്ച് 23, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇന്ദ്രാ നൂയിയുടെ ശമ്പളം 113 കോടി രൂപ

ശീതളപാനീയ കമ്പനിയായ പെപ്‌സികോയുടെ മേധാവി ഇന്ത്യക്കാരി ഇന്ദ്ര നൂയിക്ക് 2013ല് ലഭിച്ച പ്രതിഫലം 1.86 കോടി ഡോളര്‍.  അതായത്, 113 കോടി രൂപ. തൊട്ടുമുന്‍ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം വര്‍ധനയാണ് ശമ്പളത്തിലുണ്ടായത്.2012ല്‍ 1.74 കോടി ഡോളറും 2011ല്‍ 1.66 കോടി ഡോളറുമായിരുന്നു ശമ്പളം. 58കാരിയായ ഇന്ദ്ര 2006 ലാണ് പെപ്‌സികോയുടെ ചീഫ് എക്‌സിക്യൂട്ടീവായത്. അവരുടെ നേതൃത്വത്തില് കഴിഞ്ഞ വര്ഷം മികച്ച പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെച്ചത്.2003ലെ ശമ്പളത്തില്‍ 16 ലക്ഷം ഡോളര്‍ അടിസ്ഥാന ശമ്പളമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസ് 40 ലക്ഷം ഡോളറും ദീര്‍ഘകാല ക്യാഷ് അവാര്‍ഡായി 52 ലക്ഷം ഡോളറും ലഭിച്ചു. ഇതിന് പുറമെ ഓഹരികളുടെ പ്രകടനത്തിന്റെ പേരില് 78 ലക്ഷം ഡോളറിന്റെ ഓഹരികളും കിട്ടി.

ഗെറ്റ് സെറ്റ് സ്റ്റാര്‍ട്ട് അപ് ; തുടങ്ങാം നവസംരംഭങ്ങള്‍

ഇമേജ്
കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം റോക്കറ്റുവേഗത്തിലാണ് വര്‍ധിച്ചത്. സീറ്റുകളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധന ചെറിയതോതിലെങ്കിലും ഈ രംഗത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമായിട്ടുണ്ട്. ഇതിന് ഒരു കാരണമായി പറയപ്പെടുന്നത് നമ്മുടെ വിദ്യാര്‍ഥികളുടെ 'എംപ്ലോയബിലിറ്റി' അഥവാ തൊഴില്‍ക്ഷമതയിലുള്ള കുറവാണ്. പക്ഷേ, ഇത്തരം ന്യൂനതകളും സര്‍ക്കാറും വ്യവസായമേഖലകളും നല്കിവരുന്ന പ്രോത്സാഹനവും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ എണ്ണം കുതിച്ചുയരാന്‍ സഹായിച്ചിട്ടുണ്ട് എന്നുപറയാതെവയ്യ. മറ്റാരുടെ കീഴിലും പണിയെടുക്കാതെ, സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ബിസിനസ് നടത്താനും കഴിയുന്നു എന്നതാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രധാന ആകര്‍ഷണം. ടീം വര്‍ക്ക് മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഒന്നിലധികം പേര്‍ ചേര്‍ന്നാണ് രൂപവത്കരിക്കുന്നത്. ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ടീം രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഒരു ഐ.ടി. സ്റ്റാര്‍ട്ടപ്പില്‍ തീര്‍ച്ചയായും ചില പ്രത്യേക കഴിവുകളുള്ള വ്യക്തികള്‍ ഉണ്ടായിരിക്കണം ഒരു സാങ്കേതിക വിദഗ്ധന്‍, ഒരു ഡിസൈന്‍ വിദഗ്ധന്‍, ഒരു ബിസിനസ് വിദഗ്ധന...