പോസ്റ്റുകള്‍

ഏപ്രിൽ 15, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാവറട്ടി തിരുനാള്‍ 24നും 25നും

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ മാധ്യസ്ഥതിരുനാള്‍ 24നും 25നും ആഘോഷിക്കും. 24ന് രാവിലെ പത്തിന് ഫാ. സജു വടക്കേത്തല നൈവേദ്യ പൂജാര്‍പ്പണം നടത്തും. തുടര്‍ന്ന് വികാരി ഫാ. നോബി അന്പൂക്കന്‍ നേര്‍ച്ചഭക്ഷണം ആശീര്‍വദിക്കുന്നതോടെ പ്രസിദ്ധമായ പാവറട്ടി നേര്‍ച്ചസദ്യയ്ക്ക് തുടക്കമാകും. രണ്ടുലക്ഷത്തോളം പേര്‍ക്കാണ് നേര്‍ച്ചസദ്യ. കൂടാതെ അരി, അവില്‍, നേര്‍ച്ച ഊണ് എന്നിവ പ്രത്യേക പാക്കറ്റുകളില്‍ ഒരുക്കും. വൈകീട്ട് അഞ്ചരയ്ക്ക് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ലൂര്‍ദ് കത്തീഡ്രല്‍ വികാരി ഫാ. ജോസ് പുന്നോലിപ്പറന്പിലാണ് സഹകാര്‍മികന്‍. വൈകീട്ട് ഏഴരയ്ക്കാണ് കൂടുതുറക്കല്‍ ശുശ്രൂഷ.തുടര്‍ന്ന് വിശുദ്ധന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ച് പള്ളിയുടെ മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂട്ടില്‍ പൊതുവണക്കത്തിനായിവെയ്ക്കും. കരിമരുന്നിന്‍റെ മാസ്മരികതയാണ് പിന്നീട്. കുടുംബകൂട്ടായ്മകളുടെയും വിവിധ സമുദായങ്ങളുടെയും നേതൃത്വത്തിലുള്ള വളയെഴുന്നള്ളിപ്പുകള്‍ തീര്‍ഥകേന്ദ്രത്തിലേക്ക് ഇതേത്തുടര്‍ന്ന് പുറപ്പെടും. രാത്രി 12ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തിലെത്തി സമാപിക്കുന്നതോടെ വടക്...