പോസ്റ്റുകള്‍

ജനുവരി 8, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധം -വര്‍ക്കി വിതയത്തില്‍

ഇമേജ്
കോടികള്‍ മുടക്കിയുള്ള ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധമാണെന്നും അത് ഒഴിവാക്കണമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കാരുണ്യവര്‍ഷം 2011-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവം സമ്പത്ത് നല്‍കുന്നത് ദുര്‍വ്യയം ചെയ്യാനല്ലെന്നും സഹജീവികളോട് കരുണ കാട്ടാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌നേഹവും കരുണയും വാക്കുകളില്‍ ഒതുങ്ങുന്ന കാലമാണിത്. ഇത് പ്രവൃത്തിയില്‍ പ്രകടമാകണം. ക്രൈസ്തവരോട് മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ടവരോടും കരുണയും അലിവും പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു.

പ്രവേശന പരീക്ഷ: തീരുമാനം നീളുന്നതില്‍ ആശയക്കുഴപ്പം

ഇമേജ്
പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തെക്കുറിച്ച് ഈ വര്‍ഷവും ആശങ്കയും ആശയക്കുഴപ്പവും. ദേശീയ പ്രവേശന പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കവും എന്‍ട്രന്‍സ് പരീക്ഷ പരിഷ്‌കരിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമവും എല്ലാംകൂടി പ്രവേശന പരീക്ഷയെ സംബന്ധിച്ച അന്തിമ തീരുമാനം നീണ്ടുപോകാന്‍ ഇടയാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനമാണ് ആശയക്കുഴപ്പത്തിനുള്ള പ്രധാന കാരണം. ഈ വിജ്ഞാപനം റദ്ദാക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെപ്പോലെ അതത് സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തിക്കൊള്ളുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വയംഭരണ സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സില്‍ ഈ നിര്‍ദേശം അംഗീകരിക്കില്ലെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ വിജ്ഞാപനം റദ്ദാക്കാന്‍ കൂട്ടാക്കിയിട്ടില്ല. ജനവരി മധ്യത്തോടെ ചേരുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ദേശ...