പോസ്റ്റുകള്‍

ഡിസംബർ 18, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CBSE ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: അവസാന തീയതി നീട്ടി

  പ്ലസ്ടു പഠനത്തിനുള്ള ഒറ്റപ്പെൺകുട്ടി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) ഡിസംബർ 21 വരെ നീട്ടി. www.cbse.nic.inഎന്ന സൈറ്റിലെ സ്കോളർഷിപ്പ് ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്കോളർഷിപ്പ് പുതുക്കാനുള്ളവർ അപേക്ഷയുടെ ഹാർഡ് കോപ്പി ജനുവരി എട്ടിനകം സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക www.cbse.nic.in

ഫസ്റ്റ് ബെല്‍ : ഡിസംബര്‍ 18 മുതല്‍ 24 വരെ പ്രത്യേക ക്രമീകരണം

ഇമേജ്
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്‍ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാല്‍ ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമേ (ഡിസംബര്‍ 20ഉം 24 ഉം) ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ.  ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും  പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.  ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആയിരിക്കും. പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഉണ്ടാവില്ല. ഇവർക്ക് ഡിസംബര്‍ 18 മുതല്‍ ഒരു ക്ലാസ് അധികമായി നല്‍കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഡിസംബര്‍ 18-ന് ശേഷം ജനുവരി 4-ന് മാത്രമേ ഉണ്ടാകൂ. ശനി, ഞായര്‍ ദിവസങ്ങളിലെ കിളിക്കൊഞ്ചല്‍, ഹലോ ഇംഗ്ലീഷ്, ലിറ്റില്‍കൈറ്റ്സ് പരിപാടികള്‍ അതേപ്രകാരം സംപ്രേഷണം ചെയ്യും.     ഡിസംബര്‍ 25 മുതല്‍ 27 വരെ ആര്‍ക്കും ക്ലാസുകള്‍ ഉണ്ടാവില്ല.  സമയക്രമവും ക്ലാസുകളും തുടർച്ചയായി ...