പോസ്റ്റുകള്‍

ജൂലൈ 16, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോളിടെക്നിക്കുകളെയും പ്രവേശന രീതികളെയും അറിയാം

ഇമേജ്
ഇന്ത്യയിലെ പോളിടെൿനിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതരത്തിലുള്ള സാങ്കേതിക വിദ്യാഭ്യാസവകുപ്പുകളിൽ വ്യത്യസ്ത രീതിയിലുള്ള കോഴ്സുകൾ നൽ‌കുന്നു. ഇന്ത്യയിലെ പോളിടെൿനിക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രസർക്കാറിന്റെ മനുഷ്യവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഓരോ സംസ്ഥാ‍നത്തിലെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് അതാത് സംസ്ഥാനത്തെ പോളിടെൿനിക്കുകളുടെ ഭരണം നടത്തുന്നത്. ഇന്ത്യയിൽ വിവിധതരത്തിലുള്ള പോളിടെൿനിക്കുകൾ നിലവിലുണ്ട്. ഇവ പല സാങ്കേതികശാഖകളിലായി വിവിധ തരം ഹ്രസ്വകാല, മുഴുനീള കോഴ്സുകൾ നൽകുന്നു. ഗവൺ‌മെന്റ് പോളിടെൿനിക്കുകൾ - ഓരോ സംസ്ഥാന സർക്കാറുകൾ നടത്തി വരുന്ന പോളിടെൿനിക്കുകൾ. വനിതാ പോളിടെൿനിക്കുകൾ - ഇന്ത്യയിലെ സ്ത്രീകളുടെ സാങ്കേതിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുവാൻ വേണ്ടി സ്ത്രീകൾക്ക് അനുയോജ്യമാ‍യ സാങ്കേതിക വിദ്യാഭ്യാസം നൽകുന്നു. സ്വകാര്യ പോളിടെൿനിക്കുകൾ - ഭാഗികമോ, മുഴുവനോ സ്വകാര്യപങ്കാളിത്തമുള്ള പോളിടെൿനിക്കുകൾ. സാങ്കേതിക രംഗത്ത് സാധാരണയായി 3 ലെവലിലുള്ള ജോലികളാണുള്ളത്.  ഡിസൈൻ നടത്തുന്ന എഞ്ചിനിയേഴ്സ്, അവർ നൽകിയ ഡിസൈനിനനുസരിച്ച് ജോലി ചെയ്യേ...