പോസ്റ്റുകള്‍

ഫെബ്രുവരി 1, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

HOW TO PREPARE 10 E FORM - (POINTS TO BE REMEMBERED WHILE CALCULATING 89(1) RELIEF

 10 E ഫോമിനെ പൂരിപ്പിക്കാം, വ്രതശുദ്ധിയോടെ ! 10-E ഫോം തയ്യാറാക്കുമ്പോൾ ചുവടെ സൂചിപ്പിക്കുന്ന പഞ്ചശീല തത്ത്വങ്ങൾ നിർബന്ധമായും പാലിക്കുക. ഇതിനായി ഏതെങ്കിലും സോഫ്റ്റ് വെയർകൾ ഉപയോഗിക്കുമ്പോൾ തിരക്ക് കൂട്ടാതെ, അതിൽ പറയുന്ന നിർദ്ദേശങ്ങൾ വായിക്കുക   എത്ര പിൻ വർഷങ്ങളിലെ നികുതി കൂടിശികയാണോ നമുക്കുള്ളത്, അത്രയും കാലങ്ങളിലെ നികുതി statement നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ മാത്രം ഈ ഫോം ഉപയോഗിക്കുക, ഇല്ലാത്തവർ, തൊഴുത് മടങ്ങുക. വമ്പൻ തെറ്റുകളായിരിക്കും അല്ലാത്ത പക്ഷം സംഭവിക്കുക ഏതൊക്കെ പിൻ വർഷങ്ങളുമായി ബന്ധപ്പെട്ട കൂടിശികയാണോ നമുക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്, ആ പിൻ കാലങ്ങളിലൊക്കെ നാം വരുമാന വകുപ്പിന് സമർപ്പിക്കേണ്ട Return filing പ്രക്രിയ നടത്തിയിട്ടുണ്ടെങ്കിൽ മാത്രം 10-E ഫോം തയ്യാറാക്കി ആനുകൂല്യം നേടുക (പിൻകാലങ്ങളിൽ വരുമാനമില്ലാത്തവർക്ക് ഇത് ബാധകമല്ല, അതേസമയം “എനിക്കു നികുതി അടക്കാനുണ്ടായിരുന്നില്ല എന്നതിനാൽ ഞാൻ return ഫയൽ ചെയ്തില്ല” എന്ന വാദം പൊറുക്കാവുന്നതല്ല എന്നു ഓർക്കുക) 10-E ഫോം തയ്യാറാക്കുമ്പോൾ  വ്രതശുദ്ധിയോടെ കൈകാര്യം ചെയ്യുക. സൂക്ഷ്മത നിർബന്ധം. ഒരിക്കലും കുടിശികയിൽ ചിലവ മാത്ര...