പോസ്റ്റുകള്‍

മാർച്ച് 16, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെള്ളത്തില്‍ ഒഴുകുംവിധം അനുഭൂതി, ആഡംബര കാറുകളിലെ അത്യാഡംബരക്കാരന്‍; ഫാന്റം എട്ടാമന്‍

ഇമേജ്
റോ ള്‍സ് റോയ്സിന്റെ സ്ഥാപകരില്‍ ഒരാളായ സര്‍ ഹെന്‍ഡ്രി റോയ്സ് 1925-ല്‍ ആദ്യത്തെ ഫാന്റം അനാവരണം ചെയ്ത് ഏറെ കഴിയുംമുമ്പ് തന്നെ വാഹനപ്രമികള്‍ അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കി: 'ലോകത്തിലെ ഏറ്റവും മികച്ച കാര്‍!' 92 വര്‍ഷങ്ങള്‍ക്ക് ശേഷവും റോള്‍സിന്റെ ഫ്ളാഗ്ഷിപ് മോഡലായി അറിയപ്പെടുന്ന ഫാന്റത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം സൃഷ്ടിച്ച രാഷ്ട്രത്തലവരും രാജകുടുംബാംഗങ്ങളും വ്യവസായ സാമ്രാട്ടുകളുമായ എത്രയോ മഹദ് വ്യക്തികള്‍ സഞ്ചരിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പിറന്ന മോഡല്‍ ഇന്നും ആഡംബരക്കാറുകളിലെ അത്യാഡംബരഗണത്തില്‍ വിരാജിക്കുന്നു എന്നത് കാലം ആ മോഡലിന്റെ മേന്മയ്ക്ക് നല്‍കിയ സാക്ഷ്യപത്രമാണ്. നവതിയിലെത്തിയിട്ടും ന്യൂ-ജെന്‍ ആഡംബരമോഡലുകളോട് പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ഫാന്റം പോലൊരു മോഡല്‍ ലോകത്തില്‍ മറ്റൊരു കാര്‍ ഒരു കമ്പനിക്കും അവകാശപ്പെടാനുണ്ടാവില്ല. മറ്റുള്ളവരെ പോലെ റോള്‍സ്-റോയ്സ് ഒന്നും രണ്ടും വര്‍ഷത്തിലൊരിക്കല്‍ പുതുമോഡലുകള്‍ ഇറക്കില്ലെന്ന് മാത്രമല്ല ഉള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് പോലും ആന പ്രസവിക്കുന്നത് പോലെ പതിറ്റാണ്ടുകള്‍ക്കിടയിലേ ഇറക്കുള്ളു. അതാണ് 1925-ല്‍ ആ...