ഡോക്ടര്‍, എന്‍ജിനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവപോലെ തന്നെ ഒരു പ്രൊഫഷണല്‍ കോഴ്സ് ആണ് കമ്പനി സെക്രട്ടറിഷിപ്പും. കമ്പനിയുടെ നിയമപരമായ കാര്യങ്ങള്‍ നോക്കുക എന്നതും കമ്പനികള്‍ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ കോര്‍പ്പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോര്‍പ്പറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്ദ്ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്. കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്) ഉപദേഷ്ടവായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്താണ് കമ്പനി സെക്രട്ടറിയുടെ പദവി? ഒരു കമ്പനിയുടെ നിയമപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഈ കോഴ്സിന്റെ സിലബസ് രൂപകല്പന. അതുകൊണ്ട് തന്നെ കമ്പനിയുടെ അകത്തും പുറത്തും ഉന്നതമായ പദവി ഈ കോഴ്സ് ഉറപ്പുവരുത്തുന്നു. ഇന്ത്യന്‍ കമ്പനി നിയമം അനുസരിച് 10 കോടിയില്‍ കൂടുതല്‍ മൂലധനമുള്ള കമ്പനികളില്‍...