പോസ്റ്റുകള്‍

നവംബർ 25, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്ലസ് ടു അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണം

ഇമേജ്
പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു സംസ്ഥാനത്ത് പത്ത്, പ്ലസ് ടു ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യപകരോട് ഡിസംബർ 17 മുതൽ സ്കൂളുകളിലെത്താൻ നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 50 ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് സർക്കുലറിൽ പറയുന്നു. പഠനപിന്തുണ കൂടുതൽ ശക്തമാക്കുക, റിവിഷൻ ക്ലാസ്സുകൾക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകൾ എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതുവരെ നടന്ന ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന് ജനുവരി 15ന് മുന്‍പും പന്ത്രണ്ടാം ക്ലാസിന് ജനുവരി 30ന് മുന്‍പും പൂര്‍ത്തിയാക്കണം. അതിനു ശേഷം റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. ഇത് സ്‌കൂളുകളില്‍ വെച്ചാകും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് അൺലോക്ക് 0.5 ഘട്ടത്തിലേക്ക് എത്...