പോസ്റ്റുകള്‍

ഓഗസ്റ്റ് 4, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

2022 വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യം

ഇമേജ്
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായി. 2022 വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെസർട്ടിഫിക്കറ്റുകളാണ് ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്  എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് “Class XSchool Leaving Certificate’ സെലക്ട്ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന മിഷൻ, ഇ-മിഷൻ, ഐ.ടി. ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.go...