പോസ്റ്റുകള്‍

ഡിസംബർ 29, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാതാപിതാക്കള്‍ അറിയാന്‍

ഇമേജ്
ഞാന്‍ ചോദിക്കുന്നതൊക്കെ എനിക്കു വാങ്ങിത്തരേണ്ട. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചെറിയൊരു നിരാശപോലും എനിക്കു താങ്ങാനാവില്ല. ചിലപ്പോള്‍ ഞാന്‍ വാശിപിടിച്ച് കരയും. തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെയ്ക്കും. എന്നാലും എനിക്ക് എന്താണ് വാങ്ങിത്തരേണ്ടതെന്ന് മാതാപിതാക്കളായ നിങ്ങള്‍ തന്നെ തീരുമാനിക്കണം. *ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കുറച്ച് വികൃതികള്‍ കാണിക്കും. അതു മാതാപിതാക്കള്‍ സഹിക്കണം. ഈ പ്രായത്തില്‍ മാത്രമല്ലേ കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതം ഞങ്ങള്‍ക്കു സാധിക്കൂ. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്താണ് വ്യത്യാസം.  *എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എന്നെ എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കണം. എപ്പോഴും ശാസിക്കണമെന്ന് ഒരിക്കലും തീരുമാനിക്കരുത്.  *നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ എപ്പോഴും അതു പാലിക്കുക. അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസിലാക്കും.  *ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്െടങ്കില്‍ ദയവായി തിരുത്തുക. അല്ലെങ്കില്‍ തെ...

കുട്ടികളെ മിടുക്കരാക്കാന്‍

ഇമേജ്
മിടുക്കരായിരിക്കുക എന്നത് ഒരു ശീലം കൂടെയാണ്. കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുത്താലേ അവര്‍ മിടുക്കുള്ളവരായി മാറുകയുള്ളു. *കുട്ടികളെ കളിക്കാന്‍ അനുവദിക്കുകയാണ് അവരെ മിടുക്കരാക്കാനുള്ള ആദ്യ വഴി. കളിയിലൂടെ അവരുടെ വ്യക്തിത്വത്തിന് ആകമാനം വളര്‍ച്ച കിട്ടുമെന്ന് ഓര്‍ക്കുക. *വെയില്‍ കൊള്ളാനും മഴ നനയാനും മണ്ണില്‍ കളിക്കാനും അനുവദിക്കുന്നത് വഴി അവര്‍ക്ക് മാനസികോല്ലാസവും പ്രതിരോധശേഷിയും കൈവരും. *അടങ്ങിയിരിക്കാന്‍ വേണ്ടി കുട്ടികളെ ടി.വി കാണാനും കംപ്യൂട്ടര്‍ ഗെയിം കളിക്കാനും പ്രേരിപ്പിക്കരുത്. അത് അവരുടെ വ്യക്തിവികാസത്തെ ബാധിക്കും. *ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ കുട്ടികള്‍ക്ക് തുല്യപരിഗണനയും പ്രോത്സാഹനവും നല്‍കാന്‍ ശ്രദ്ധിക്കണം. *കുട്ടികളെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കരുത്. അതവരുടെ ആത്മവിശ്വാസത്തെ നശിപ്പിക്കും. *അമിതമായി നിയന്ത്രിക്കുന്നതും ദേഷ്യപെടുന്നതും കുട്ടികളുടെ ക്രിയാത്മകതയെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കുക. *അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അതെത്ര നിസാരമായിരുന്നാലും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം.

ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി

സംസ്ഥാന ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ഒരു ഗഡു ക്ഷാമബത്തകൂടി അനുവദിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഫിബ്രവരി മാസത്തെ ശമ്പളം മുതല്‍ ഇത് നല്‍കിത്തുടങ്ങും. അടിസ്ഥാന ശമ്പളത്തിന്റെ 16 ശതമാനംവരുന്ന ഈ ക്ഷാമബത്ത നല്‍കാന്‍ 70 കോടി രൂപയാണ് അധികം വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ശമ്പള വര്‍ധന സര്‍വീസ് അനുസരിച്ച്; പ്രസവാവധി ഒരു വര്‍ഷം വരെ

ഇമേജ്
സര്‍വീസ് കാലയളവ് കണക്കിലെടുത്തും ഫിറ്റ്‌മെന്റ് അടിസ്ഥാനമാക്കിയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നടപ്പിലാക്കാന്‍ ഒന്‍പതാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. കൂടുതല്‍ സര്‍വീസുള്ളവര്‍ക്ക് കൂടിയ നിരക്കില്‍ വര്‍ധനയുണ്ടാവും. പ്രസവാവധി ഒരുവര്‍ഷം വരെയാക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുമെന്നറിയുന്നു. നേരത്തെ തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമായി 31ന്മാത്രമേ റിപ്പോര്‍ട്ട് നല്‍കാനിടയുള്ളൂ. 31ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സൗകര്യപ്രദമായ സമയം കമ്മീഷന്‍ ചോദിച്ചിട്ടുണ്ട്. സര്‍വീസ് വെയിറ്റേജ്, ഫിറ്റ്‌മെന്റ് എന്നീ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയതിനാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കാര്യമായ വര്‍ധനയുണ്ടാവുമെന്നറിയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിനൊപ്പം സര്‍വകലാശാലാ ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കും. കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും ഒരേ തസ്തികകളിലെ ശമ്പളം ഏകീകരിക്കാനും ശുപാര്‍ശയുണ്ടാവും. സര്‍വകലാശാലാജീവനക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും റിപ്പോര്‍ട്ടുകള്‍ ഒരുമിച്ച് സമര്‍പ്പിക്കാനിരുന്നതിനാലാണ് കുറച്ചുദിവസം വൈകിയത്. സര്‍വീസ് വെയിറ്റേജ് ആ...