പോസ്റ്റുകള്‍

ഡിസംബർ 21, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളത്തിലെ മികച്ച കോളേജുകൾ ഇവ; കേരള റാങ്കിംഗ് അറിയാം

  NIRF മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെഐആർഎഫ്) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ - കേരള റാങ്കിംഗ്-2024 - ഉന്നതവിദ്യാഭ്യാസ- മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് അളക്കുന്ന ഈ പഠനം, വിദ്യാർത്ഥികൾക്ക് തങ്ങളുടെ കരിയർ തീരുമാനങ്ങൾ എടുക്കാൻ വളരെ ഉപകാരപ്രദമാകും.  സർവകലാശാലകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികച്ച സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഏതു കോളേജാണ് തനിക്ക് അനുയോജ്യമെന്ന് തീരുമാനിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഈ റാങ്കിങ് ഒരു വഴികാട്ടിയാകും ഉന്നതവിദ്യാഭ്യാസ കൗൺസില്‍ ഇതിനായി പ്രത്യേക ഓൺലൈന്‍ പോര്‍ട്ടലും  www.kirf.kshec.org  സജ്ജീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളും കോളേജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കെഐആർഎഫ് പ്രഥമറാങ്കിങ്ങിന്റെ ഭാഗമായത്‌. ഈ പട്ടികയിൽ സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലെ മികച്ച വിദ്യാഭ്യാസ സ...

സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

സംസ്ഥാനത്തെ പല സ്കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.  ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ അറിയിച്ചു.  സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറോ സർക്കാരോ നിർദ്ദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ സർക്കാരിൻ്റയോ മുൻകൂർ അനുമതി ഇല്ലാതെ സ്കൂളുകളിൽ നടത്താൻ അനുവദിക്കരുതെന്നും യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു.  ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുല...