പോസ്റ്റുകള്‍

ഏപ്രിൽ 1, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് - 2011 സഹായം

ഇമേജ്
Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു വരുത്തുക.Materials എറ്റുവാങ്ങുമ്പോള്‍ EVMന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ സീരിയല്‍ നമ്പറും സീലിംഗും ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക. Tendered Ballot Papers, Register of Voters(Form No.17A),Account of Votes Recorded (Form 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink, Marked Copies of Electoral Roll എന്നിവ check ചെയ്യുമ്പോള്‍ Marked Copies of Electoral Roll ല്‍PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പു വരുത്തണം. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് എജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ പേപ്പര്‍ കരുതുക. PS ന് 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷിക്കുക. 100 മീറ്ററിനുള്ളില്‍ പരസ്യം അരുത്. PS set up ചെയ്ത് rehearsal നടത്തുക.PS ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും സ്ഥാനാര്‍ ത്ഥികളുടേയും വിശദവിവരം കാണിക്കുന്ന നോട്ടീസുകള്‍ തിരഞ്ഞെടുപ്പുദിവസം രാവിലെയെങ്കിലും പതിക...

വിദ്യാഭ്യാസ അവകാശം: സമയപരിധി കഴിഞ്ഞിട്ടും കേരളത്തില്‍ നിയമമായില്ല

ഇമേജ്
വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങളുണ്ടാക്കിയെന്നവകാശപ്പെടുന്ന സംസ്ഥാനസര്‍ക്കാര്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തി. 2011 ഏപ്രിലിനു മുമ്പ് സംസ്ഥാനതല നിയമം നടപ്പാക്കണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. എന്നാല്‍ കേരളത്തില്‍ ഇതുവരെ നിയമം വിജ്ഞാപനമായിട്ടില്ല. ഇപ്പോള്‍ ധനവകുപ്പിന്റെ പരിഗണനയിലാണ് നിയമമെന്നും അംഗീകാരം ലഭിക്കാത്തതിനാല്‍ വിജ്ഞാപനം ചെയ്യാനായിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. നിയമം നടപ്പാക്കുന്നതിനു മേല്‍നോട്ടംവഹിക്കാന്‍ സംസ്ഥാനതലത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ രൂപവത്കരിക്കണമെന്ന വ്യവസ്ഥയും കേരളം പാലിച്ചിട്ടില്ല. അതേസമയം, പ്രാദേശികസാഹചര്യം കണക്കാക്കി നിയമനിര്‍മാണം നടത്തുന്നതിലുള്ള അലംഭാവം വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ പ്രധാന തടസ്സമാണെന്ന് ദേശീയതലങ്ങളില്‍ മേല്‍നോട്ടച്ചുമതലയുള്ള കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) വിമര്‍ശിച്ചു. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കല്‍, സ്ഥിരമായ ഹാജര്‍നില, പഠനത്തിന്റെ പൂര്‍ത്തീകരണം തുടങ്ങിയവ ഉറപ്പാക്കി വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ പൂര്‍ണമേല്‍നോട്ടത്തിനാണ് എന്‍.സ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: വിദ്യാര്‍ഥികള്‍ വലയുന്നു

ഇമേജ്
സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനായി 2010-11 വര്‍ഷത്തില്‍ 5ലക്ഷം രൂപ ഡെപ്പോസിറ്റും 22 ലക്ഷം രൂപയുടെ ബാങ്ക്ഗ്യാരന്റിയും നല്‍കേണ്ടിവന്ന വിദ്യാര്‍ഥികള്‍ക്ക് നീതികിട്ടുന്നില്ലെന്ന്പരാതി. ഒരേസമയം ഡൊപ്പോസിറ്റും ബാങ്ക് ഗ്യാരന്റിയും നല്‍കേണ്ടിവരുന്നതാണ് അനീതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോടതിയാകട്ടെ ബാങ്ക് ഗ്യാരന്റി നല്‍കാന്‍ മാത്രമേ നിര്‍ദേശിച്ചിട്ടുള്ളൂ. മറിച്ച് സ്വാശ്രയ മാനേജ്‌മെന്റുകളും ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ 10-ാമത്തെ ക്ലോസ് അനുസരിച്ച് മുപ്പത്തിഅഞ്ചുശതമാനം മാനേജ്‌മെന്റില്‍ പ്രവേശനം ലഭിക്കുന്ന ഓരോ വിദ്യാര്‍ഥിയും 5.5 ലക്ഷം രൂപ വാര്‍ഷികഫീസും 5 ലക്ഷം രൂപ പലിശരഹിത ഡെപ്പോസിറ്റുമായി നല്‍കണമെന്നു മാത്രമേ അനുശാസിക്കുന്നുള്ളൂ. ബാങ്ക് ഗ്യാരന്റിയേക്കുറിച്ച് എങ്ങും പറയുന്നില്ല. മെഡിക്കല്‍ മാനേജുമെന്റുകള്‍ ഗവണ്‍മെന്റുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഇറക്കിയ പ്രോസ്‌പെക്ടസിലും ബാങ്ക് ഗ്യാരന്റി പരാമര്‍ശിക്കപ്പെടുന്നില്ല. നീണ്ട കോടതിയുദ്ധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞവര്‍ഷം സ്വകാര്യ മെഡിക്കല്‍ പ്രവേശനം സാധ്യമായത്. ഇതിനിടയില്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ ...