പോസ്റ്റുകള്‍

നവംബർ 29, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫസ്റ്റ്ബെല്ലില്‍ തിങ്കള്‍ മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ തിങ്കള്‍ (നവംബര്‍‍ 29) മുതല്‍ പ്ലസ്‍വണ്‍ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ചുള്ള പരിഷ്കരിച്ച സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. രാവിലെ 7.30 മുതല്‍ 9.00 മണി വരെ ദിവസവും മൂന്ന് ക്ലാസുകളാണ് പ്ലസ്‍വണ്‍ വിഭാഗത്തിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സില്‍ അതേ ദിവസം വൈകുന്നേരം 7.00 മുതല്‍ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ പിറ്റേ ദിവസം വൈകുന്നേരം 3.30 മുതല്‍ 5.00 മണി വരെയും ആയിരിക്കും. പ്രീ-പ്രൈമറി വിഭാഗത്തിലുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11.00 മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും (രണ്ട് ക്ലാസുകള്‍) ആയിരിക്കും. ഒന്‍പതാം ക്ലാസ് കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 1.00 മുതല്‍ 2.00 മണി വരെ പുനഃസംപ്രേഷണം ചെയ്യും. പ്ലസ്‍ടു ക്ലാസുകള്‍ രാവിലെ 9.00 മുതല്‍ 11.00 വരെയും 12.30 മുതല്‍ 1.30 വരെയും ആയി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണ...