പോസ്റ്റുകള്‍

ഒക്‌ടോബർ 17, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ജനുവരി 4ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം,മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തിൽ മത്സര ഇനമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും

കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ പങ്കെടുക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനു മായുള്ള കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്‌കൂൾ കായികമേള ”കൊച്ചി-24” നവംബർ 4 മുതൽ 11വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ...