പോസ്റ്റുകള്‍

ജൂലൈ 23, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

PM YASASVI സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 10വരെ

സംസ്ഥാനത്തെ സ്‌കൂളുകളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം മുഖേന അനുവദിക്കുന്ന ‘PM YASASVI” എകോളർഷിപ്പ് നേടാൻ അവസരം. PM YASASVI” Top class Education in School for OBC, EBC and DNT’ സ്‌കോളർഷിപ്പ് പദ്ധതിക്കായി സംസ്ഥാനത്തെ ടോപ്പ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട സ്‌കൂളുകളിലെ 9,11 ക്ലാസിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്കാണ് അവസരം. നാഷണൽ ടെസ്റ്റിങ് ഏജൻസി 2023 സെപ്റ്റംബർ 29ന് നടത്തുന്ന YASASVI എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ https://yet.nta.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 2023 ആഗസ്റ്റ് 10.

സ്കൂളുകളിൽ പിടി പിരീഡുകളിൽ മറ്റു പഠനം വേണ്ട; ഉത്തരവിറങ്ങി

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവ്. ഒന്നുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കായിക-കലാ പരിശീലനങ്ങൾക്കുള്ള പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. പല സ്കൂളുകളും പിടി പിരീഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പരാതി ഉയർത്തിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം പിരീഡുകളിൽ മറ്റ് വിഷയങ്ങൾ  പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ  കവർന്നെടുക്കുന്നതിന് തുല്യമാണെന്നും സംഭവം ചൂണ്ടിക്കാട്ടി ബാലാവകാശ കമീഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരവിൽ ചൂണ്ടിക്കാട്ടുന്നു.