പോസ്റ്റുകള്‍

ഓഗസ്റ്റ് 9, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

BIMS - Help

ട്രഷറിയിൽ നിന്നും ചെക്കുകൾ, ബില്ലുകൾ പാസ്സായി വിവിധ കാരണങ്ങളാൽ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ , 30 ദിവസത്തിനുള്ളിൽ ബിംസിൽ/സാഖ്യയിൽ/സ്പാർക്കിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്തിൽ യഥാസമയം കറക്ഷൻ നടത്തി പരിഹരിക്കാത്തത് മൂലം ഗുണഭോകതാവിന് വീണ്ടും തുക ലഭ്യമാക്കുന്നതിന് വളരെ കാലതാമസം നേരിടുന്നതും, പരാതികൾക്ക് ഇടനൽകുന്നതുമാണ്. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഡിഡിഒ മാരുടെ അറിവിലേക്കായി നൽകുന്നു. ട്രഷറിയിൽനിന്നും ബില്ലുകൾ ചെക്കുകൾ പാസ്സായതിന് ശേഷം ബിംസ് / സാഖ്യ / സ്പാർക്ക് പരിശോധിച്ച് എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്കും തുക ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഡിഡിഒ ഉറപ്പ് വരുത്തേണ്ടതാണ് . ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ് . അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്ത...

സ്കോൾ – കേരള വൊക്കേഷണൽ ഹയർസെക്കണ്ടറി അഡീഷണൽ മാത്തമാറ്റിക്സ് പ്രവേശനത്തിന് അപേക്ഷിക്കാം

ഇമേജ്
വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി സ്കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023-25 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവാരായിരിക്കണം. http://scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് ഫീസ് 500 രൂപ. ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന), ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേന) അടയക്കാം. ഫീസ് വിവരങ്ങൾക്കും രജിസ്ട്രേഷനുള്ള മാർഗ്ഗ നിർദേശങ്ങൾക്കും സ്കോൾ-കേരളയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്പെക്ടസ് കാണുക. പിഴ കൂടാതെ സെപ്റ്റംബർ ഒന്നു വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 14 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്കൂൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗം അയയ്ക്കണം. അന്വേഷണങ്ങൾക്ക്: 0471 – 2342369, 2342271, 2342950.