പോസ്റ്റുകള്‍

മേയ് 9, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മിലിട്ടറിയിൽ ബി.എസ് സി നഴ്സിംങിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി മേയ് 31

ഇമേജ്
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിനു കീഴിലുള്ള സ്ഥാപനങ്ങളിൽ നാലുവർഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സിൽ വനിതകൾക്ക് പ്രവേശനം നേടാം.  മിലിട്ടറി നഴ്‌സിംഗ് സർവീസ് പരീക്ഷ 2022 (MNS Exam 2022) വിജ്ഞാപനം ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .  മിലിട്ടറി നഴ്‌സിംഗ് സർവീസ് പരീക്ഷയിലൂടെ, 4 വർഷത്തെ ബിഎസ്‌സി (നഴ്‌സിംഗ്) കോഴ്‌സിലേക്ക് 12-ാം ക്ലാസ് പാസായ / ഹാജരാകുന്ന വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷയുടെ ആരംഭ തീയതി 11.05.2022.  അവസാന തീയതി 31.05.2022  വിജയകരമായി പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവിസിൽ ഓഫിസറായി ജോലി ലഭിക്കും.    അവിവാഹിതർ/വിവാഹബന്ധം വേർപെടുത്തിയവർ/ ബാധ്യതകളില്ലാത്ത വിധവകൾ ആയിരിക്കണം അപേക്ഷകർ. ശമ്പളം / ശമ്പള സ്‌കെയിൽ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർത്ഥികൾക്ക് 7-ആം പേ മാട്രിക്‌സ് ലെവൽ 10 (₹ 56,100/- മുതൽ ₹ 1,77,500/- വരെ)  ശമ്പള സ്‌കെയിലിൽ ലെഫ്റ്റനന്റ് ആയി മിലിട്ടറി നഴ്‌സിംഗ് സർവീസിൽ (എംഎൻഎസ്) കമ്മീഷൻ ചെയ്യപ്പെടും യോഗ്യത:  ഹയർസെക്കൻ...