വിദ്യാസമുന്നതി പരിശീലന ധനസഹായ പദ്ധതി : ഒക്ടോബർ 9 വരെ അപേക്ഷിക്കാം
കേരള സംസ്ഥാനത്തെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന തൊഴിൽ അന്വേഷകരായ വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിനുള്ള "വിദ്യാസമുന്നതി' സ്കോളർഷിപ്പിന് ഒക്ടോബർ 9 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്ന വിധം : പരിശീലന ധനസഹായ പദ്ധതിക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടാണ് സ്വീകരിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ താഴെ പറഞ്ഞിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം നിർബന്ധമായും ലഭ്യമാക്കണം ജാതി തെളിയിക്കുന്ന രേഖ - വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് (മറ്റ് രേഖകൾ സ്വീകാര്യമല്ല). വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്). പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ട സർട്ടിഫിക്കറ്റ്. (വെബ്സൈറ്റിൽ ലഭ്യമായ മാത്യകയിൽ തന്നെ സമർപ്പിക്കേണ്ടതാണ്). അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ പകർപ്പ്. (അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, IFSC വ...