പോസ്റ്റുകള്‍

ജനുവരി 14, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കലോത്സവവേദിയില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക പ്രതിഷേധം

ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.എച്ച്.എസ്.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജില്ലാസ്‌കൂള്‍ കലോത്സവസ്ഥലത്ത് മാര്‍ച്ചും യോഗവും നടത്തി. മുന്‍ എം.എല്‍.എ. എം.കെ. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. വര്‍ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ഫോറം സംസ്ഥാന ചെയര്‍മാന്‍ എന്‍. രാജഗോപാല്‍, ജില്ലാസെക്രട്ടറി കെ.വി. ജയരാജ്, കെ.പി. ജോസഫ്, എ.ടി. ആന്‍േറാ, മര്‍ഫിന്‍ ടി. ഫ്രാന്‍സിസ്, ഡിലൈല ഫിലോമിന ചാക്കോ, യു.എം. സുശീല്‍കുമാര്‍, കെ. മനോജ്, എം.വി. പ്രതീഷ്, നീല്‍ടോം, അജിത്‌പോള്‍ ആന്‍േറാ, ബല്‍റാം, ഹീരതോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാന സ്‌കൂള്‍ ഐ.ടി.മേളയ്ക്ക് തുടക്കമായി

വിവരസാങ്കേതികതയുടെ ജ്വലിക്കുന്ന ഭാവനകളുണര്‍ത്തി സംസ്ഥാന സ്‌കൂള്‍ ഐ.ടി.മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യ സംസ്ഥാനമേള മന്ത്രി ബേബി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് കാംപസിലെ ക്ലബ് ബില്‍ഡിങ്ങില്‍ നടക്കുന്ന മേളയില്‍ പതിനാലു ജില്ലകളില്‍ നിന്നായി 284 കുട്ടികളാണ് മത്സരിക്കാനെത്തിയിരിക്കുന്നത്.പരിപൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വേറിലാണ് മേള. ഡിജിറ്റല്‍ പെയിന്റിങ്, ഐ.ടി. പ്രോജക്ട്, മള്‍ട്ടിമീഡിയ പ്രസന്‍േറഷന്‍, ഐ.ടി. ക്വിസ്, മലയാളം കമ്പ്യൂട്ടിങ്, വെബ് പേജ് ഡിസൈന്‍ എന്നീ ഇനങ്ങളില്‍ മൂന്നുവേദികളിലായാണ് മത്സരം.

ശമ്പളപരിഷ്‌കരണം സെ്കയിലുകള്‍ ആദ്യം അംഗീകരിക്കും; പരാതികള്‍ പിന്നീട്‌

ഇമേജ്
ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളെച്ചൊല്ലി വിവിധവിഭാഗം ജീവനക്കാരില്‍നിന്ന് പരാതികള്‍ പ്രവഹിക്കുന്നു. എന്നാല്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പുതിയ സെ്കയിലുകള്‍ ആദ്യം അംഗീകരിച്ചശേഷം പിന്നീട് വിശദമായ ചര്‍ച്ചയാവാമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഫിബ്രവരി രണ്ടാംവാരം ശമ്പളപരിഷ്‌കരണ ഉത്തരവിറങ്ങും. അതോടൊപ്പം പരാതികള്‍ കേള്‍ക്കാന്‍ ധനവകുപ്പില്‍ പ്രത്യേകസെല്ലും രൂപവത്കരിക്കും. കമ്മീഷന്റെ സൂക്ഷ്മക്കുറവുകൊണ്ടുണ്ടായതും ഏറ്റവും പ്രകടമായ അപാകതകളും മാത്രമേ ആദ്യ ഘട്ടത്തില്‍ പരിഹരിക്കാനിടയുള്ളൂ. തസ്തികകളുടെ പുനസംഘടനയും അധിക അവധിപോലുള്ള ധനേതര ആനുകൂല്യങ്ങളും ആദ്യ ഉത്തരവില്‍തന്നെ അനുവദിക്കാനും സാദ്ധ്യതയില്ല. ഇതിന് വകുപ്പുതല ചര്‍ച്ചകള്‍ വേണ്ടിവരും. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കി ഉത്തരവിറക്കാനിരുന്നാല്‍ ശമ്പളപരിഷ്‌കരണം ഒരുപാട് വൈകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നത്. നടപടികള്‍ ഇനിയും വൈകിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ശമ്പള പരിഷ്‌കരണം നടപ്പാക്കാനുമാവില്ല. റിപ്പോര്‍ട്ട് പഠിക്കാനായി നിയോഗിച്ച മന്ത്രിസഭാഉപസമിതിക്കും ഇതേ നിലപാടാണെന്നറിയുന്നു. റിപ്പോര്‍ട്ട് ധനവകുപ്പിന്റെ പരിഗണനയിലാണിപ...